LATEST

കരുണയുടെ മാലാഖയായി ‘നൈല’, ഈ വർഷത്തെ ആറാം അതിഥി


തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. അന്താരാഷ്ട്ര നഴ്‌സിംഗ് ദിന തലേന്നാണ് പെൺകുഞ്ഞിനെ ലഭിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം 6.15നായിരുന്നു 10 ദിവസം പ്രായവും 2.64 കി.ഗ്രാം ഭാരവുമുള്ള ഈ വർഷത്തെ ആറാം അതിഥിയുടെ വരവ്. കുഞ്ഞിന് ആധുനിക നഴ്സിംഗിന്റെ മാതാവ് ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ഓർമ്മയ്ക്കായി ‘നൈല’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു.പൂർണ്ണ ആരോഗ്യവതിയാണ് നൈല.
മൂന്നുവർഷത്തിനിടെ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ വഴി മാത്രം സമിതിയുടെ പരിചരണയിലേക്ക്
104 കുട്ടികളാണ് എത്തിയതെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. ഏറ്റവും കൂടുതൽ കുട്ടികൾ എത്തിയത് (63 പേർ) തിരുവനന്തപുരം അമ്മത്തൊട്ടിലിലാണ്.കുറവ് (ഒരാൾ) പത്തനംതിട്ടയിലും.കൊല്ലം 4, ആലപ്പുഴ 10, എറണാകുളം 2, കോട്ടയം 7,തൃശൂർ 6, കോഴിക്കോട് 8, കാസർകോട് 2 എന്നിങ്ങനെയാണ് കണക്ക്. ഈ കാലയളവിൽ വിദേശത്തും സ്വദേശത്തുമായി 226 കുട്ടികളെയാണ് ദത്ത് നൽകിയത്.
സംസ്ഥാനത്ത് സമിതിയുടെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, എറണാകുളം തൃശൂർ, പാലക്കാട് ,കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ദത്തെടുക്കൽ, ശിശുപരിചരണ കേന്ദ്രങ്ങൾ, തിരുവനന്തപുരത്തെ വീട് ബാലികാ മന്ദിരം,വയനാട്
ഗേൾസ് എൻട്രി ഹോം എന്നിവടങ്ങളിലായി 285 കുട്ടികളാണ് പരിചരണ യിലുള്ളത്. നൈലയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുന്നെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടെണ്ടതാണെന്ന് ജി. എൽ അരുൺ ഗോപി അറിയിച്ചു.


Source link

Back to top button