test del 4 copy of del 3

വിജയിന് 150 എംഎൽഎമാരുടെ പിന്തുണ? ടിവികെയ്ക്ക് ഒപ്പം കൂടാൻ അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗം


ചെന്നൈ∙ തമിഴ്നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി മുതിർന്ന അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) എംഎൽഎമാരായ എസ്.പി. വേലുമണി, സി. ഷൺമുഖം എന്നിവരുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ വിഭാഗം. ഇന്ന് ഉച്ചതിരിഞ്ഞ് മുഖ്യമന്ത്രി വിജയിനെ കണ്ടു പിന്തുണക്കത്ത് കൈമാറുമെന്ന് ഷൺമുഖം മാധ്യമങ്ങളോട് അറിയിച്ചു. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണം ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയാണെന്ന് ആരോപിച്ച് 47 എംഎൽഎമാരിൽ 30 പേരാണു പ്രത്യേക ഗ്രൂപ്പായത്. ഏതാനും എംഎൽഎമാർ കൂടി ഇവർക്കൊപ്പം ചേരുമെന്നാണു സൂചന. കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ 32 പേർ വേണം. 234 അംഗ തമിഴ്നാട് നിയമസഭയിൽ അണ്ണാ ഡിഎംകെ 47 സീറ്റ് നേടിയിരുന്നു. ഈ വിഭാഗത്തിന്റെ പിന്തുണ കൂടി ലഭിച്ചാൽ ടിവികെ സഖ്യത്തിന്റെ ഭൂരിപക്ഷം കൂടുതൽ ഉറപ്പിക്കും. ചർച്ച വിജയിച്ചാൽ വിജയിന് 150 എംഎൽഎമാരുടെ പിന്തുണ ലഭിക്കും. സ്പീക്കറായി ജെ.സി.ഡി. പ്രഭാകർ ടിവികെ നിയമസഭാംഗം ജെ.സി.ഡി. പ്രഭാകറിനെ ഏകകണ്ഠമായി തമിഴ്നാട് നിയമസഭാ സ്പീക്കറായി തിരഞ്ഞെടുത്തു. ഡപ്യൂട്ടി സ്പീക്കറായി ടിവികെ എംഎൽഎ രവിശങ്കറെയും തിരഞ്ഞെടുത്തു. കറുപ്പയ്യ ആയിരുന്നു പ്രോടെം സ്പീക്കർ. സ്പീക്കർ സ്ഥാനത്തേക്കു മറ്റാരും പത്രിക നൽകിയിട്ടില്ലായിരുന്നു.


Source link

Back to top button