test del 4 copy of del 3

വ്യാപാരം, ഊർജം, നയതന്ത്ര സഹകരണം: ഇന്ധന പ്രതിസന്ധിക്കിടെ നരേന്ദ്ര മോദി യുഎഇയിലേക്ക്


ന്യൂഡൽഹി ∙ ഇന്ധന പ്രതിസന്ധിക്കിടെ വ്യാപാരം, ഊർജം, നയതന്ത്ര സഹകരണം എന്നിവ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് 15 മുതൽ 20 വരെ അഞ്ച് രാഷ്ട്രങ്ങളിൽ ഔദ്യോഗിക സന്ദർശനം നടത്തും. യുഎഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. സന്ദർശനത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രധാനമന്ത്രി യുഎഇയിലെത്തും. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഊർജ സഹകരണം, പ്രാദേശിക സുരക്ഷ, സാമ്പത്തിക പങ്കാളിത്തം എന്നിവ ചർച്ചാവിഷയമാകും. 45 ലക്ഷത്തിലധികം ഇന്ത്യക്കാർ താമസിക്കുന്ന യുഎഇയിലെ പ്രവാസി ക്ഷേമവും ചർച്ചകളിൽ ഇടംപിടിക്കും.43 വർഷത്തിനു ശേഷം നോർവേ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാകും നരേന്ദ്ര മോദി. പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി അദ്ദേഹം ചർച്ച നടത്തും. 19ന് ഓസ്‌ലോയിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ മോദി പങ്കെടുക്കും. നോർവേ, ഡെന്മാർക്ക്, ഫിൻലൻഡ്, ഐസ്‌ലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളിലെ നേതാക്കൾ ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.


Source link

Back to top button