test del 1

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ 

തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.ചിറ്റാറ്റുമുക്ക് പഞ്ചായത്ത് നടയിൽ പഞ്ചായത്ത് ഉണ്ണി എന്ന രതീഷാണ് പൊലീസ് പിടിയിലായത്.ഇക്കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു സംഭവം.പഞ്ചായത്തുനട എന്ന സ്ഥലത്തുവച്ച് മുൻവൈരാഗ്യം കാരണം മേനംകുളം സ്വദേശി ലാലുവിനെ അസഭ്യം പറഞ്ഞ്,ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.പ്രതിയുടെ സുഹൃത്തുക്കളുമായി ലാലു സഹകരിക്കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.കഴക്കൂട്ടം സ്‌റ്റേഷനിലും തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിലുമായി 18 ആക്രമണക്കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Source link

Back to top button