LATEST

വിലക്കുറവ് കണ്ട് ആളുകൾ കൂട്ടത്തോടെ വാങ്ങും,​ ഏറെയും വിറ്റഴിക്കുന്നത് കോൾഡ് സ്റ്റോറേജുകൾ വഴി,​ പിന്നിലെ അപകടമിതാണ്


കോട്ടയം : വില കുതിച്ചതിനൊപ്പം ക്ഷാമവും രൂക്ഷമായതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സുനാമി ഇറച്ചി വിപണിയിൽ വീണ്ടും സജീവമായി. കശാപ്പ് കേന്ദ്രങ്ങളുടെ എണ്ണം കുറഞ്ഞതോട കോൾഡ് സ്റ്റോറേജ് വഴിയാണ് ഏറെയും വിറ്റഴിക്കുന്നത്. നിലവാരം കുറഞ്ഞ ഇറച്ചി കേരളത്തിലേക്ക് എത്തിക്കാൻ ഏജൻസികളും സജീവമാണ്. ഹോട്ടലുകൾ ,ബാറുകൾ ,വിവിധ ക്യാന്റിനുകൾ എന്നിവിടങ്ങളിലേക്ക് എത്തുന്നവയിൽ അധികവും സുനാമി ഇറച്ചിയാണ്. കോൾഡ് സ്റ്റോറേജിലോ വഴിയോരത്തെ ഇറച്ചി വില്പന കേന്ദ്രങ്ങളിലോ ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധനയില്ലാത്തതിനാൽ ചത്ത മാടിന്റെ ഇറച്ചി വിറ്റാലും കണ്ടെത്താനാകില്ല. അഞ്ച് വർഷം മുൻപ് പ്രതിമാസം ഒന്നരലക്ഷം അറവുമാടുകൾ ജില്ലയിലേക്ക് എത്തിയിരുന്നു. ഇപ്പോൾ എത്തുന്നത് അൻപതിനായിരത്തിൽ താഴെ. ആന്ധ്രയിൽ മീറ്റ് ഫാക്ടറികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷം. വിവാഹം, മാമ്മോദീസ, ആദ്യകുർബാന തുടങ്ങി ചടങ്ങുകൾ കൂടുതലുള്ള സീസണാണിത്. ഇത് മുതലാക്കിയാണ് സുനാമി ഇറച്ചിയുടെ വിലകൊഴുക്കുന്നത്. പ്രതിദിനം അഞ്ചു അറവുമാടുകളെ അറുത്തു കൊണ്ടിരുന്ന കശാപ്പുശാലകളിൽ ഇപ്പോൾ പ്രതിദിനം ഒരണ്ണം മാത്രമാണ്. കൂടുതൽ അളവിൽ ഇറച്ചി വാങ്ങുന്നവർ സുനാമി ഇറച്ചിയിലേക്ക് തിരിഞ്ഞു. വിലയും കുറവാണ്.


Source link

Back to top button