അതിരടി

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ നായകന്മാരായി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന അതിരടി മേയ് 14ന് തിയേറ്ററിൽ. ദർശന രാജേന്ദ്രൻ, റിയ ഷിബു, സെറിൻ ശിഹാബ് എന്നിവരാണ് നായികമാർ. ഡോ. അനന്തു എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് നിർമ്മാണം.
റിവോൾവർ റിങ്കോ
വിഷ്ണു ഉണ്ണിക്കൃഷ്ണൻ , ബാലതാരങ്ങളായ ശ്രീപത് യാൻ, ധ്യാൻ നിരഞ്ജൻ, ആദിശേഷ്, വിസാദ്,ആവണി എന്നിവരെ പ്രധാന കഥാപാത്രമാക്കി കിരൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന റിവോൾവർ റിങ്കോ തിയേറ്ററിൽ. ലാലു അലക്സ്, ബിനു ശശിറാം, വിജിലേഷ്, സഞ്ജു ശിവറാം, സാജു നവോദയ, കെ.പി.എ.സി മുഹമ്മദ്, അൻഷ മോഹൻ, മറീന മൈക്കിൾ, അഞ്ജലി നായർ, ഷൈനി സാറ, ആദിനാട് ശശി, ദിപിൻ ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.
Source link


