test del 5 copy of del 3
വിജയ് ഇനി തമിഴ്നാടിന്റെ ‘തലൈവർ’; സത്യപ്രതിജ്ഞ രാവിലെ 10ന്, ചടങ്ങിന് രാഹുൽ ഗാന്ധി എത്തും

ചെന്നൈ ∙ ത്രില്ലർ സിനിമയെ ഓർമിപ്പിക്കുന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ടിവികെ (തമിഴക വെട്രി കഴകം) നേതാവായ നടൻ സി.ജോസഫ് വിജയ് ഇന്നു രാവിലെ 10നു തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഒപ്പം 9 മന്ത്രിമാരും ചുമതലയേൽക്കും. ഇതോടെ, 59 വർഷത്തിനു ശേഷം ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരമേറുകയാണ്. 1967 നു ശേഷം ആദ്യമായി കോൺഗ്രസ് തമിഴ്നാട്ടിൽ മന്ത്രിസഭയുടെ ഭാഗമാകും. കോൺഗ്രസിൽ നിന്ന് നിയമസഭാ കക്ഷി നേതാവ് എസ്.രാജേഷ് കുമാർ, പി.വിശ്വനാഥൻ എന്നിവരാണു മന്ത്രിമാരാകുക. 2 വീതം സീറ്റുകളുള്ള സിപിഎം, സിപിഐ, മുസ്‌ലിം ലീഗ് എന്നിവർ ടിവികെയ്ക്കു പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങി 118 എന്ന കേവല ഭൂരിപക്ഷത്തിൽ എത്തിയത്. 3 കക്ഷികളും മന്ത്രിസഭയിൽ ചേരാതെ പുറത്തുനിന്നാകും പിന്തുണയ്ക്കുക. 2 സീറ്റുള്ള വിസികെ (വിടുതലൈ ചിരുതൈകൾ കക്ഷി) കൂടി എത്തിയതോടെ പിന്തുണയ്ക്കുന്ന എംഎൽഎമാർ 120 ആയി. 5 സീറ്റുള്ള കോൺഗ്രസ് ആദ്യം തന്നെ ഡിഎംകെ സഖ്യം വിട്ട് വിജയിനു പിന്തുണ നൽകിയിരുന്നു.കക്ഷി നില
Source link


