LATEST
ഇന്ന് മാതൃദിനം മരണം കവർന്ന മകന് അമ്മയുടെ ചിത്രാഞ്ജലി

കണ്ണൂർ: മരണം കവർന്നെടുത്ത മകന്റെ ഓർമ്മയിൽ അവനേറെ ഇഷ്ടമുള്ള ചുമർചിത്രങ്ങൾ വരപ്പിച്ചും അവന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചും ആശ്വാസം കണ്ടെത്തുന്ന ഒരു അമ്മയുണ്ടിവിടെ. പയ്യന്നൂർ മാത്തിൽ കരുണാദാസ് എന്ന വീട്ടമ്മയാണ് മകന്റെ ജന്മദിനമായ മേയ് 2ന് നഗരങ്ങളിൽ ചുമർചിത്രം വരപ്പിച്ച് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നത്. 2015 ജൂൺ 15നാണ് സിക്കീമിൽ ഇന്റേൺഷിപ്പിനു പോയ 20കാരൻ അർജ്ജുൻദാസ് തീസ്ഥ നദിയിൽ മുങ്ങിമരിച്ചത്. മകന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത അവന്റെ ഇഷ്ടങ്ങളിലൂടെ നികത്താൻ ശ്രമിക്കുകയാണ് ഈ അമ്മ. ഏറ്റവുമൊടുവിലായി ഇക്കഴിഞ്ഞ മേയ് രണ്ടിനു പയ്യന്നൂർ ഷേണായി സ്ക്വയറിൽ ചിത്രകാരൻ പ്രകാശ് പുത്തൂരാണ് ഇവരുടെ അഭ്യർത്ഥനയിൽ അർജ്ജുൻദാസിനായി ചിത്രങ്ങൾ വരച്ചത്. കോഴിക്കോടും കണ്ണൂരും ബേക്കലുമെല്ലാം ചുമർചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
Source link


