test del 4 copy of del 3
വറ്റാത്ത ജലസമൃദ്ധി: ഭൂമിക്കടിയിലെ വിസ്മയമായി പെർമുദെ കുണ്ടേരിയിലെ സുരങ്കകൾ

പെർമുദെ ∙ കത്തുന്ന വേനലിൽ ചുട്ടുപൊള്ളുമ്പോഴും വറ്റാത്ത ജലസമൃദ്ധിയുമായി വിസ്മയമാകുകയാണ് പെർമുദെ കുണ്ടേരിയിലെ സുരങ്കകൾ. ആധുനിക എൻജിനീയറിങ് സംവിധാനങ്ങളെ പോലും അമ്പരപ്പിക്കുന്ന ഈ ജലസ്രോതസ്സ്, മനുഷ്യന്റെ കഠിനപ്രയത്നത്തിന്റെയും ക്ഷമയുടെയും അടയാളമാണ്.എത്ര കടുത്ത വേനലിലും പെർമുദെയിലെ ഈ സുരങ്ക വറ്റാറില്ല. മലയുടെ ആഴങ്ങളിൽ ഒളിഞ്ഞിരിക്കുന്ന തെളിനീർ ഉറവകളെ കണ്ടെത്തി അവയെ പുറത്തെത്തിക്കുന്നതോടെ കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനും ഈ പ്രദേശം സ്വയംപര്യാപ്തമാകുന്നു. വൈദ്യുതിയുടെയോ പമ്പുകളുടെയോ സഹായമില്ലാതെ ഗുരുത്വാകർഷണ ബലത്താൽ സുരങ്കയിൽനിന്നു തെളിനീർ ഒഴുകിയെത്തുന്നു. പരമ്പരാഗത അറിവുകളും കഠിനമായ ശാരീരിക അധ്വാനവും ചേർന്ന ഈ ജലസംഭരണ രീതി പരിസ്ഥിതി സൗഹൃദത്തിന്റെ ഉത്തമ മാതൃകയാണ്. ജലക്ഷാമം നേരിടുന്ന വർത്തമാനകാലത്ത്, പൈതൃകമായി ലഭിച്ച ഈ സുരങ്കകളെ സംരക്ഷിക്കേണ്ടത് നാടിന്റെ നിലനിൽപിന് അനിവാര്യമാണെന്നു പൈവളിഗെ പഞ്ചായത്തംഗം കെ.എച്ച്.ശ്രീനിവാസൻ പറഞ്ഞു.
Source link

