test del 1

ഇന്ത്യയുടെ യു.പി.ഐ വിയറ്റ്‌നാമിലേക്കും

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജി​റ്റൽ പേയ്‌മെന്റ് സംവിധാനമായ യു.പി.ഐയുടെ (യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ്) സേവനങ്ങൾ വിയറ്റ്നാമിലേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്നാമീസ് പ്രസിഡന്റ് ടോ ലാമും ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ധാരണ. യു.പി.ഐയെ വിയറ്റ്നാമിന്റെ ഫാസ്റ്റ് പേയ്‌മെന്റുമായി ബന്ധിപ്പിക്കാനുള്ള കരാറിൽ ഒപ്പിട്ടു. പ്രാബല്യത്തിൽ വരുന്നതോടെ വിയറ്റ്നാമിലെത്തുന്ന ഇന്ത്യക്കാർക്ക് പണമിടപാടിന് ഇന്ത്യൻ ആപ്പുകൾ ഉപയോഗിക്കാം. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാരം 2030ൽ 2500 കോടി ഡോളർ ആയി ഉയർത്തും. പതിമൂന്ന് കരാറിലും ഒപ്പിട്ടു. അധികാരമേറ്റ് ഒരു മാസത്തിനു ശേഷം വിയറ്റ്‌നാം പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത് സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.


Source link

Back to top button