test del 3
ചരിത്രത്തിലെ ‘വലിയ പ്രതിസന്ധി’, എണ്ണവില ‘പിടിച്ചു നിർത്തി’ കേന്ദ്രം; 30,000 കോടി നഷ്ടം

കൊച്ചി∙ പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ ആഗോള ഊർജ പ്രതിസന്ധിക്കിടയിലും ഇന്ധനവില വർധിപ്പിക്കാതെ വിതരണം തുടർന്നതിലൂടെ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഏകദേശം 30,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കുകൾ. മുൻപുണ്ടായ എല്ലാ പ്രതിസന്ധികളെക്കാളും വലുതായിരുന്നു ഇത്തവണത്തെ സാഹചര്യം. കമേഴ്സ്യൽ എൽപിജിയുടെ വില കുത്തനെ വർധിപ്പിച്ചെങ്കിലും പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിച്ചിട്ടില്ല. ക്രൂഡ്ഓയിൽ വില ബാരലിന് 110 ഡോളറിനു മുകളിൽ തുടർന്ന ഏപ്രിൽ മാസത്തിൽ പെട്രോളിന് ലീറ്ററിന് 18 രൂപയും ഡീസലിന് 25 രൂപയും എന്ന നിലയിലായിരുന്നു എണ്ണക്കമ്പനികളുടെ പ്രതിദിന നഷ്ടം. ഇത് എണ്ണക്കമ്പനികൾക്ക് പ്രതിദിനം 600-700 കോടി രൂപയുടെ ബാധ്യതയുണ്ടാക്കി. ഏറ്റവും ഉയർന്ന വിലയുള്ള സമയത്ത് പെട്രോളിന് ലീറ്ററിന് 24 രൂപയും ഡീസലിന് 30 രൂപയും എന്ന നിരക്കിൽ സർക്കാർ ബാധ്യത ഏറ്റെടുത്തു.
Source link


