മുഖ്യനെ രാഹുൽ തീരുമാനിക്കും

ന്യൂഡൽഹി/ തിരുവനന്തപുരം: ഇന്ന് ഡൽഹിയിലെ അവസാനവട്ട ചർച്ചകളിൽ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ നിർണായകമാവുക രാഹുൽഗാന്ധിയുടെ നിലപാട്.സമവായമുണ്ടായാൽ ഇന്നുതന്നെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായേക്കും. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനും ആലോചനയുണ്ട്. രാഹുലുമായുള്ള അടുപ്പവും എം.എൽ.എമാരുടെ പിന്തുണയും കെ.സി.വേണുഗോപാലിന് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും കേരളത്തിലെ ജനവികാരം വിലങ്ങുതടിയാണ്. ഇന്നലെ രാവിലെ ഡൽഹി രാജാജി മാർഗിലെ ഖാർഗെയുടെ വസതിയിലെത്തി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും റിപ്പോർട്ട് കൈമാറി. ദീപാദാസ് മുൻഷിയും എത്തിയിരുന്നു. കെ.സി.വേണുഗോപാൽ ചർച്ചകളിൽ നിന്ന് വിട്ടുനിന്നു. സാമാജികരുടെ അഭിപ്രായത്തിന് പുറമെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിയും ഘടകകക്ഷികളുടെ അഭിപ്രായങ്ങളും നിരീക്ഷകരുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂരിപക്ഷം എം.എൽ.എമാരും കെ.സിക്ക് പിന്തുണ അറിയിച്ചെന്നാണ് വിവരം. ഘടകകക്ഷികൾ സതീശനു വേദി വാദിച്ചതും നിരീക്ഷകർ നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തി.
Source link


