LATEST
റേഷൻ വിതരണം: ഏപ്രിൽ മാസത്തെ വിഹിതം മേയ് 15 വരെ വാങ്ങാം

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വിതരണ കാലാവധിയിൽ മാറ്റം വരുത്തി സിവിൽ സപ്ലൈസ് വകുപ്പിന്റെ പുതിയ അറിയിപ്പ്. ഏപ്രിൽ മാസത്തെ റേഷൻ വിഹിതം ഇതുവരെ കൈപ്പറ്റാത്തവർക്ക് മേയ് 15 വരെ അത് വാങ്ങാൻ സാധിക്കും. വിതരണ കാലാവധി നീട്ടിയ സാഹചര്യത്തിൽ മേയ് 16 ശനിയാഴ്ച സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മേയ് മാസത്തെ റേഷൻ വിതരണം നിലവിൽ തുടരുകയാണ്. മേയ് മാസത്തെ വിഹിതം മുൻകൂറായി വാങ്ങാത്തവർക്ക് മേയ് 30 വരെ അത് കൈപ്പറ്റാവുന്നതാണ്.
Source link


