test del 4 copy of del 3

വീട്ടിൽ അതിക്രമിച്ചു കയറി; മക്കളുടെ മുന്നിലിട്ട് യുവതിയെ വെട്ടിക്കൊന്നു: പ്രതിക്ക് ജീവപര്യന്തം


പത്തനംതിട്ട∙ റാന്നിയിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. പ്രതി അതുൽ സത്യനാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവും 3.5 ലക്ഷം രൂപ പിഴയും വിധിച്ചത്. റാന്നി പുള്ളികാട്ടിൽപ്പടി ഇരട്ടപനയ്ക്കൽ രഞ്ജിതയാണ് കൊല്ലപ്പെട്ടത്. റാന്നി ബ്ലോക്ക്‌ പടി സ്വദേശിയായ അതുലും രഞ്ജിതയും അഞ്ചുവർഷത്തോളം ഒരുമിച്ചാണ് താമസിച്ചിരുന്നത്. അതുലിന്റെ സുഹൃത്തിന്റെ ഭാര്യയായിരുന്ന രഞ്ജിത ഭർത്താവ് ഗൾഫിൽ പോയ സമയത്താണ് അതുലുമായി ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയത്. പിന്നീട് രഞ്ജിത ജോലിക്കായി വിദേശത്തു പോയെങ്കിലും അതുലിന്റെ നിർബന്ധത്തെ തുടർന്ന് ആറുമാസത്തിനുള്ളിൽ തിരികെ വന്നു. തിരികെ വന്നതിനുശേഷം, അതുലും രഞ്ജിതയും തമ്മിൽ പിണങ്ങുകയും രഞ്ജിത സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. അതുലിന്റെ ഉപദ്രവം ചൂണ്ടിക്കാട്ടി രഞ്ജിത പൊലീസിൽ പരാതി നൽകുകയും ചെയ്തു. 


Source link

Back to top button