test del 4 copy of del 3

മലപ്പുറം ജില്ലയിലെ എല്ലാ സീറ്റുകളും യുഡിഎഫ് നേടുന്നത് 4 പതിറ്റാണ്ടിന് ശേഷം


മലപ്പുറം ∙ 1987നു ശേഷം ഇതാദ്യമായാണ് യുഡിഎഫ് ജില്ലയിലെ എല്ലാ സീറ്റുകളും നേടുന്നത്. അന്ന് 12 സീറ്റുകളാണ് ജില്ലയിലുണ്ടായിരുന്നത്. ലീഗ് 9 , കോൺഗ്രസ് 3 വീതം സീറ്റുകളിലാണ് അന്നു ജയിച്ചത്. 2008ലെ മണ്ഡല പുനർനിർണയത്തിനു ശേഷം യുഡിഎഫ് സമ്പൂർണ വിജയം നേടുന്നത് ഇതാദ്യം. 2011ൽ ലീഗ് ജില്ലയിൽ മത്സരിച്ച 12 സീറ്റുകളിലും ജയിച്ചിരുന്നെങ്കിലും കോൺഗ്രസ് നാലിൽ രണ്ടിടത്ത് തോറ്റു. 2001ൽ കോൺഗ്രസ് സമ്പൂർണ വിജയം നേടിയെങ്കിലും ലീഗിന് ഒരു സീറ്റ് നഷ്ടപ്പെട്ടു.അതിരാവിലെ തന്നെ മുസ്‍ലിം ലീഗ് പ്രവർത്തകർ ലീഗ് ഹൗസിലേക്ക് എത്തി. പ്രവർത്തകർക്കായി ലീഗ് ഹൗസിൽ രണ്ടിടത്തായി വലിയ ടിവി കളും ഇരിക്കാൻ കസേരകളും സജ്ജീകരിച്ചു. തപാൽ ബാലറ്റുകൾ എണ്ണിത്തീർന്നപ്പോഴുണ്ടായ ഒപ്പത്തിനൊപ്പം എന്ന സ്ഥിതി തന്നെ മുസ്‌ലിം ലീഗ് പ്രവർത്തകരിൽ ആഹ്ലാദത്തിനിടയാക്കി. വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് എണ്ണിത്തുടങ്ങി യുഡിഎഫ് മുന്നേറാൻ തുടങ്ങിയതോടെ ഇവിടെ നിന്ന് ആഹ്ലാദാരവം ഉയർന്നു. രാവിലെ പത്തോടെ എം.കെ.മുനീർ എംഎൽഎ, മുസ്‌‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.സി.മായിൻഹാജി, ഉമ്മർ പാണ്ടികശാല, ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ, എൻ.സി.അബൂബക്കർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നവാസ് എന്നീ നേതാക്കൾ ലീഗ് ഹൗസിലെത്തി. ഇതോടെ ലീഗ് ഹൗസിൽ ഉണ്ടായിരുന്ന മുസ്‍ലിം ലീഗ് പ്രവർത്തകരുടെ സന്തോഷം ഇരട്ടിച്ചു.മലപ്പുറം കണക്കുതീർത്തു: മുസ്‌ലിം ലീഗ്  മലപ്പുറം ∙ മലപ്പുറത്തെ തിരഞ്ഞെടുപ്പുഫലത്തെ കുറിച്ച് മുസ്‌ലിം ലീഗ് നടത്തിയ പ്രവചനം അൽപം പോലും തെറ്റിയില്ലെന്നും ജില്ലയിലെ ജനങ്ങൾ സിപിഎമ്മിനോട് ശരിക്കും കണക്കുതീർത്തെന്നും ജില്ലാ പ്രസി‍ഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എംഎൽഎയും അഭിപ്രായപ്പെട്ടു. മലപ്പുറത്തെ ജനങ്ങളെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ദേശദ്രോഹികളായി അപമാനിക്കുകയും കേസുകളിൽ കുടുക്കി പീഡിപ്പിക്കുകയും വികസനം നിഷേധിച്ചു ക്രൂരമായ അവഗണന കാണിക്കുകയും ചെയ്തതിലുള്ള പ്രതികാരമാണു ജനങ്ങൾ വോട്ടിലൂടെ ചെയ്തിട്ടുള്ളത്. സിപിഎമ്മിന്റെ കൈവശമുണ്ടായിരുന്ന മണ്ഡലങ്ങൾ ഇത്തവണ തിരിച്ചുപിടിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപേ ലീഗ് പ്രഖ്യാപിച്ചതാണ്.


Source link

Back to top button