LATEST

കേരള കോൺഗ്രസ് എം സംപൂജ്യരാകുമോ..? പാർട്ടി പതനത്തിലേയ്ക്ക്


12 സീറ്റിലാണ് ഇത്തവണ കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. ഇതില്‍ 11 സീറ്റിലും കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികള്‍ പിന്നിലാണ്. പാലായിൽ ജോസ് കെ മാണി മാത്രമാണ് നേരിയ ലീഡ് തുടരുന്നത്. എന്നാൽ ഇവിടെയും യുഡിഎഫ് തിരിച്ചുവരുമെന്നാണ് സൂചന. അതായത് നിയമസഭയിൽ കേരള കോണ്‍ഗ്രസ് എം സംപൂജ്യരാകും. ഇങ്ങനെ നാണംകെട്ട തോല്‍വിയിലേക്ക് കേരള കോണ്‍ഗ്രസ് എം എത്തുമ്പോൾ തകരുന്നത് മാണി എന്ന രാഷ്ട്രീയ അതികായകൻ മറ്റെല്ലാം ഉപേക്ഷിച്ച് കെട്ടിയുയർത്തിയ ഒരു പാർട്ടിയാണ്. ഒപ്പം ജോസ് കെ മാണിയുടെയും റോഷി അഗസ്റ്റിന്റെയും രാഷ്ട്രീയ ഭാവിയും ഒരു ചോദ്യചിഹ്നമാകും. 1982 മുതല്‍ ഐക്യ ജനാധിപത്യമുന്നണിയുടെ അവിഭാജ്യഘടകമായിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിട്ട് ഇടതു മുന്നണിയിലേക്ക് തിരിഞ്ഞത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സംഭവമാണ്. സി.പി.എമ്മിന്റെ പല തട്ടിലുള്ള നേതാക്കളുമായും സംസാരിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിനും കിട്ടേണ്ട സീറ്റുകളുടെ കാര്യത്തില്‍ ധാരണയുണ്ടാക്കിയ ശേഷമാണ് അന്ന് സിപിഎമ്മിലേക്ക് മാറുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. ഈ തീരുമാനം കേരള കോൺ​ഗ്രസ് മാണി വിഭാ​ഗത്തിന്റെ പതനത്തിന് തുടക്കമാണെന്നത് അന്ന് തന്നെ ഏറെകുറെ ഉറപ്പായിരുന്നു.


Source link

Back to top button