LATEST

ആശ്വാസ തീരമണഞ്ഞ് ജെറിൻ ജോർജ് ഇറാനിയൻ കപ്പലിൽ 46 ദിവസം കുടുങ്ങിയ മലയാളി നാട്ടിലെത്തി


ആലപ്പുഴ: ”കരതൊടാൻ സാധിക്കുമെന്നോ, വീട്ടുകാരെ കാണാൻ കഴിയുമെന്നോ കരുതിയതല്ല. ഒരുപാടുപേരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. കടുത്ത മാനസിക സമ്മർദ്ദവും പട്ടിണിയുമാണ് നേരിട്ടിരുന്നത്..” പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് 46 ദിവസം ഇറാനിയൻ കപ്പലിൽ കുടുങ്ങിയ ആലപ്പുഴ പള്ളിപ്പാട് കണ്ടത്തിൽ പുത്തൻവീട്ടിൽ ജെറിൻ ജോർജിന്റെതാണ് (29) ഈ ആശ്വാസ വാക്കുകൾ. നാട്ടിലെത്തി അച്ഛൻ ജോർജ് ജേക്കബിന്റെയും അമ്മ ലില്ലിയുടെയും മുഖം കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്. ഇന്നലെ രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിയ ജെറിൻ കുടുംബാംഗങ്ങൾക്കൊപ്പം വൈകിട്ട് മൂന്നോടെയാണ് പള്ളിപ്പാട്ടെ വീട്ടിലെത്തിയത്. ലീജയാണ് സഹോദരി.എൻജിൻ ടെക്നീഷ്യനായ ജെറിൻ ദുബായ് ആസ്ഥാനമായ സീ സ്റ്റാർ ഷിപ്പിംഗ് കമ്പനിയിലെ ഇറാനിയൻ ചരക്ക് കപ്പലിലാണ് ജോലി ചെയ്തിരുന്നത്. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച ശേഷമാണ് ദുബായിൽനിന്ന് കപ്പൽ ഇറാനിലേക്ക് പുറപ്പെട്ടത്. യുദ്ധം രൂക്ഷമായതോടെ ലക്ഷ്യസ്ഥാനത്തെത്താനാകാതെ കപ്പൽ കുടുങ്ങി.


Source link

Back to top button