test del 4 copy of del 3

പൊട്ടിക്കരഞ്ഞ് ജഡ്ജി, ജുഡീഷ്യൽ ഓഫിസറായ ഭാര്യയുമായി വഴക്ക്; അമന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം


ന്യൂഡൽഹി ∙ സൗത്ത് ഡ‍ൽഹിയിലെ സഫ്ദർജങ് ഏരിയയിലെ വസതിയിൽ ജഡ്ജിയായ അമൻ കുമാർ ശർമയെ (30) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. തൊഴിലിടത്തിലും വ്യക്തിജീവിതത്തിലും അമൻ കുമാർ മാനസിക പീഡനം അനുഭവിച്ചിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം.കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, അൽവാറിൽ നിന്ന് പുറപ്പെട്ട അമന്റെ പിതാവ് പ്രേം ശർമ അർധരാത്രിയോടെ മകന്റെ വസതിയിലെത്തി. അമനും ജുഡീഷ്യൽ ഓഫിസർ കൂടിയായ ഭാര്യയും തമ്മിൽ തർക്കമുണ്ടായതായി പ്രേമിന് വിവരം ലഭിച്ചിരുന്നു. ഭാര്യയുടെ സഹോദരി ജമ്മുവിൽ ഐഎഎസ് ഓഫിസറാണ്. പ്രേം അവിടെ എത്തിയപ്പോൾ‌ ഭാര്യ വലിയരീതിയിൽ ബഹളം വയ്ക്കുകയായിരുന്നു. അമൻ കരയുകയായിരുന്നു. പെട്ടെന്ന് എല്ലാം ശാന്തമായി. പിന്നീട് മകനെ കാണാതായപ്പോൾ മുറിയിലാകെ തിരഞ്ഞു. അമന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ ശുചിമുറിയിൽ നിന്നാണ് റിങ് ടോൺ കേട്ടത്. പലതവണ വാതിലിൽ മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് അയൽക്കാരെ വിവരമറിയിക്കുകയും പിന്നിലെ ജനാലയിലൂടെ അകത്തേക്ക് നോക്കുകയും ചെയ്തു. ആരോ ജനൽ ചില്ല് തകർത്ത് അകത്തേക്ക് നോക്കിയപ്പോൾ അമൻ ദുപ്പട്ടയിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ഉടൻ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചു.(Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Chhotukingoffi1 എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)


Source link

Back to top button