LATEST

അർജുൻ ആയങ്കി കരുതൽ തടങ്കലിൽ; കസ്റ്റഡിയിലെടുത്തത് കോതമംഗലത്തെ റിസോർട്ടിലെത്തിയപ്പോൾ


കോതമംഗലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കണ്ണൂർ സ്വദേശിയുമായ അർജുൻ ആയങ്കിയും സംഘവും പൊലീസ് കസ്റ്റഡിയിൽ. കോതമംഗലത്തെ റിസോർട്ടിൽ വച്ച് ഒമ്പത് പേർക്കൊപ്പമാണ് അർജുനെ കസ്റ്റഡിയിൽ എടുത്തത്. എല്ലാവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആഡംബര വാഹനം ഉൾപ്പടെ മൂന്ന് വാഹനങ്ങളിലാണ് അർജുനും സംഘവും റിസോർട്ടിൽ എത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിസോർട്ടിലേക്ക് എത്തിയത്. ഇവരെ കോതമംഗലം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണെന്നാണ് റിപ്പോർട്ട്. റിസോർട്ടിൽ എന്തിന് വന്നു, മറ്റെന്തെങ്കിലും പദ്ധതിയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. അർജുനൊപ്പം കസ്റ്റഡിയിലെടുത്ത മറ്റ് രണ്ട് പേർക്ക് ക്വട്ടേഷൻ-ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.


Source link

Back to top button