test del 3

നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരം; വിദഗ്ധ ചികിത്സ തടഞ്ഞ് ഇറാൻ ഇന്റലിജൻസ് മന്ത്രാലയം


ടെഹ്‌റാൻ ∙ നൊബോൽ സമ്മാന ജേതാവും ഇറാൻ മനുഷ്യാവകാശ പ്രവർത്തകയുമായ നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന് കുടുംബം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കുഴഞ്ഞുവീണ നർഗീസ് മുഹമ്മദിയെ സഞ്ജാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി ടെഹ്‌റാനിലേക്ക് മാറ്റുന്നതിനെ ഇറാൻ ഇന്റലിജൻസ് മന്ത്രാലയം എതിർക്കുകയാണെന്ന് അവരുടെ ഫൗണ്ടേഷൻ അറിയിച്ചു. ജയിലിൽ വച്ചുണ്ടായ മർദനത്തെത്തുടർന്ന് 50കാരിയായ നർഗീസിന്റെ ആരോഗ്യം നേരത്തെ ‌മോശമായിരുന്നു.  ഡിസംബർ 12ന് അറസ്റ്റിലാകുന്നതിന് മുമ്പ്, രാജ്യസുരക്ഷയ്‌ക്കെതിരായ ഗൂഢാലോചന, സർക്കാരിനെതിരായ പ്രചാരണം തുടങ്ങിയ കുറ്റങ്ങൾക്കായി 13 വർഷവും ഒമ്പത് മാസവും നർഗീസ് മുഹമ്മദി തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 2024 അവസാനം മുതൽ അവർക്ക് പരോൾ അനുവദിച്ചിരുന്നു. നർഗീസ് മുഹമ്മദിയുടെ നിയമസംഘം പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫിസുമായി ബന്ധപ്പെട്ട് ഈ വിഷയം പിന്തുടരുന്നുണ്ടെന്ന് ഫൗണ്ടേഷൻ അറിയിച്ചു.


Source link

Back to top button