test del 4 copy of del 3
മമ്മൂട്ടി കാറോടിച്ചു; കാപ്പൻ അരികിലിരുന്നു: ഡിജോയെപ്പോലെ ഞാനും ബെസ്റ്റ് ഡ്രൈവറാണെന്ന് മറുപടി

കോട്ടയം ∙ ആദ്യം ചെറിയ കൂട്ടം. പിന്നെ അതു വലുതായി. സിഎംഎസ് കോളജിലെയും ബസേലിയസിലെയും വിദ്യാർഥി സംഘടനാ പ്രവർത്തകരുടെ വൈകുന്നേരങ്ങളിലെ സൗഹൃദസദസ്സായി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ കോഫി ഹൗസ് മാറി. 1970കളുടെ രണ്ടാംപാതിയിലായിരുന്നു അത്. ആ കൂട്ടായ്‌മയിലെ പ്രധാന കണ്ണിയായിരുന്നു ഡിജോ കാപ്പൻ.കെ.സുരേഷ് കുറുപ്പ്, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കൻ, ജോസഫ് എം.പുതുശ്ശേരി, മോൻസ് ജോസഫ്, ടോമി കല്ലാനി, വി.ബി.ബിനു, ജോർജ് സെബാസ്റ്റ്യൻ, പി.കെ.ഹരികുമാർ, പി.എ.സലിം, ഉഴവൂർ വിജയൻ, ചലച്ചിത്ര പ്രതിഭകളായ വേണു, രാജീവ് വിജയരാഘവൻ, എം.പി.സുകുമാരൻ നായർ, സുരേഷ് നമ്പൂതിരി, എഴുത്തുകാരൻ എസ്.ഗോപാലകൃഷ്‌ണൻ, കുര്യൻ തോമസ് (വാല്‌മീകി), തോമസ് സഖറിയാസ്, സിബി മോനിപ്പള്ളി, ആർട്ടിസ്റ്റ് ജീവാ സുകുമാരൻ, എം.ജെ.ശിവദാസ് പേരുകൾ ഇങ്ങനെ നീളും.രാകേന്ദു എന്ന പേരിൽ ഒരു സാംസ്കാരിക പരിപാടിയും ട്രസ്‌റ്റിന്റെ പേരിൽ നടത്തിയിരുന്നു. 2000ൽ ബസേലിയസ് കോളജിൽ നടന്ന രാകേന്ദുവിന്റെ നേതൃത്വം ഡിജോ കാപ്പനായിരുന്നുവെന്ന് എംജി സർവകലാശാലാ റിട്ട.പബ്ലിക്കേഷൻ ഡയറക്‌ടറായ കുര്യൻ തോമസ് ഓർമിക്കുന്നു.
Source link


