test del 3

ജയിച്ചില്ലെങ്കിൽ യുഡിഎഫ് ഉലയും, പരാജയപ്പെട്ടാൽ ഒരു സംസ്ഥാനത്തും ഭരണമില്ലാതെ സിപിഎം; വേരുറപ്പിക്കാൻ ബിജെപി


തിരുവനന്തപുരം ∙ ഉദ്വേഗം നിറഞ്ഞ 25 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ ജനവിധി നാളെ. തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തിൽ യുഡിഎഫും ഭരണത്തുടർച്ച എന്ന പ്രതീക്ഷ വിടാതെ എൽഡിഎഫും സംസ്ഥാനത്തു വേരുറപ്പിച്ചു തുടങ്ങാമെന്ന പ്രത്യാശയോടെ ബിജെപിയും നാളത്തെ തിരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്നു. 10 വർഷത്തിനു ശേഷം കേരളം മാറിച്ചിന്തിച്ചെന്ന വ്യക്തമായ സൂചന എക്സിറ്റ് പോളുകൾ കൂടി നൽകിയതോടെ പ്രതീക്ഷയുടെ കൊടുമുടിയിലാണ് കോൺഗ്രസ്. കഴിഞ്ഞ തവണ എക്സിറ്റ് പോളുകൾ 80 പ്രവചിച്ച ശേഷം 99 സീറ്റുകൾ കിട്ടിയതിനാൽ ഇത്തവണ പ്രവചിക്കപ്പെട്ട 60 കടന്ന് വിജയസംഖ്യയിലെത്താൻ സാധ്യതയുണ്ടെന്ന വിശ്വാസത്തിലാണ് സിപിഎം. ഏതാനും സീറ്റുകളിൽ വിജയിക്കാനിടയുണ്ടെന്ന് എക്സിറ്റ് പോളുകൾ സൂചിപ്പിച്ചതിനാൽ ബിജെപിയും പ്രതീക്ഷയിലാണ്. 75 സീറ്റാണ് സിപിഎമ്മിന്റെ കണക്കിൽ; 61 സീറ്റുകളിൽ ഉറച്ച വിജയവും 14 സീറ്റിൽ മേൽക്കൈയും. നേരിയ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ് സിപിഐയുടെയും കണക്കുകൂട്ടൽ. തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, ആലപ്പുഴ, കാസർകോട് ജില്ലകൾ കൂടെനിൽക്കുമെന്ന വിശ്വാസത്തിലാണ് എൽഡിഎഫ്.എന്തുകൊണ്ട് ജയിക്കണം? ∙ പരാജയപ്പെട്ടാൽ ഒരു സംസ്ഥാനത്തുപോലും ഭരണമില്ലാത്തവരായി ഇടതുപക്ഷം മാറും. കേരളത്തിലെ ഭരണത്തുടർച്ച ദേശീയ പ്രസക്തി നിലനിർത്താൻ സിപിഎമ്മിന് അനിവാര്യം


Source link

Back to top button