LATEST

സാമൂഹിക നീതിക്കായി പ്രവർത്തിക്കുന്നത് ഗുരു ധർമ്മം : സ്വാമി സച്ചിദാനന്ദ


ശിവഗിരി : ശ്രീനാരായണീയരും അധഃസ്ഥിത, പിന്നാക്ക ,ദളിത് വിഭാഗങ്ങളും ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യമായ സാമൂഹിക നീതിക്ക് വേണ്ടി പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ്മാനുഷ്ടാനത്തിന്റെ ഭാഗമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.ശിവഗിരിയിൽ ശ്രീശാരദാപ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തിന്റെ സമാപന ദിനത്തിൽ ഗുരുധർമ്മപ്രചാരണ സഭ വാർഷികയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഗുരുധർമ്മത്തിൽ ആത്മീയ പുരോഗതിയോടൊപ്പം ഭൗതികമായി വിദ്യാഭ്യാസ സാമ്പത്തിക രാഷ്ട്രീയ രംഗത്തും പുരോഗതി പ്രാപിക്കണം . ഭരണാധികാരം ചില സമുദായങ്ങളുടെ കുത്തകയാക്കി അർഹതപ്പെട്ട ചില പിന്നോക്ക സമുദായങ്ങൾക്ക് പേരിന് മാത്രം നൽകിയും, മറ്റ് അധഃസ്ഥിതരെ പൂർണ്ണമായും ഒഴിവാക്കിയും തുടർന്ന് വരുന്ന നയം തിരുത്തണം. എല്ലാ സമുദായങ്ങൾക്കും ജനസംഖ്യാനുപാതികമായി മന്ത്രിമാരെയും അവരുടെ പേഴ്സണൽ സ്റ്റാഫിനെയും നിയമിക്കുന്ന നയമായിരിക്കണം ഏത് മുന്നണി അധികാരത്തിൽ വന്നാലും അനുവർത്തിക്കേണ്ടത്. ഏതെങ്കിലും മത സംഘടനകൾക്ക് വഴിപ്പെട്ട് പോകാതെ ഭരണ തലത്തിലെങ്കിലും മതേതരത്വം പുലർത്താൻ ഭരണാധികാരികൾക്ക് സാധിക്കണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു


Source link

Back to top button