test del 4 copy of del 3

നാലുവയസുകാരിയെ പീഡിപ്പിച്ചു, കല്ലുകൊണ്ട് ഇടിച്ചു കൊന്നു; 65 വയസ്സുകാരൻ അറസ്റ്റിൽ


പുണെ∙ നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 65 വയസ്സുകാരൻ അറസ്റ്റിൽ. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ക്രൂരകൃത്യം നടന്നത്. സമീപത്തു തന്നെ താമസിക്കുന്ന മുത്തശ്ശിയെ കാണാൻ പോയതായിരുന്നു പെണ്‍കുട്ടി. വൈകുന്നേരമായിട്ടും തിരിച്ചെത്താതായപ്പോൾ ബന്ധുക്കളും നാട്ടുകാരും തിരഞ്ഞിറങ്ങി. ഇതിനിടെ രക്തത്തില്‍ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോൾ വൻ പ്രതിഷേധമുണ്ടായി. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞു. 


Source link

Back to top button