test del 3
‘വഴങ്ങിയില്ലെങ്കിൽ ബോണസ് തടയും’; ലൈംഗിക ആരോപണം നേരിടുന്ന ലോർണ സമൂഹമാധ്യമങ്ങളിൽ നിന്ന് മുങ്ങി

വാഷിങ്ടൻ ∙ അമേരിക്കൻ ബാങ്കിങ് സ്ഥാപനമായ ജെ.പി മോർഗൻ ചേസിൽ ലൈംഗിക ആരോപണം നേരിട്ട സീനിയർ എക്സിക്യൂട്ടീവ് ലോർണ ഹജ്ദിനി സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് കഴിഞ്ഞ 15 വർഷമായി. നിലവിൽ ബാങ്കിന്റെ ലിവറേജ്ഡ് ഫിനാൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ന്യൂയോർക്ക് സർവകലാശാലയിലെ സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസ്, ഹാർവാർഡ് ബിസിനസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പ്രതിവർഷം 2 ലക്ഷം ഡോളറിലധികം (ഏകദേശം 1.67 കോടി രൂപ) ശമ്പളം വാങ്ങുന്ന ഇവർ വലിയ കോർപറേറ്റ് ഇടപാടുകളുടെ ചുമതലയാണ് വഹിക്കുന്നത്. ഒരിക്കൽ പരാതിക്കാരന്റെ വീട്ടിലെത്തിയ ലോർണ, ഭാര്യയെ വംശീയമായി അധിക്ഷേപിക്കുകയും ലൈംഗികാതിക്രമത്തിന് മുതിരുകയും ചെയ്തു. എതിർത്തപ്പോൾ, ‘നിന്നെ ഞാൻ സ്വന്തമാക്കി വച്ചിരിക്കുകയാണ്, എന്റെ കൂടെ നിന്നില്ലെങ്കിൽ നിന്റെ പ്രമോഷൻ തടയും’ എന്ന് ഭീഷണിപ്പെടുത്തിയതായി ജീവനക്കാരൻ പറയുന്നു. 2025 മേയ് മാസത്തിൽ ഇരയായ യുവാവ് ബാങ്കിനു രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ ജെ.പി മോർഗൻ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയത്. പരാതിക്കാരൻ അന്വേഷണവുമായി സഹകരിച്ചില്ലെന്നും വസ്തുതകൾ ഹാജരാക്കിയില്ലെന്നും ബാങ്ക് വക്താവ് അറിയിച്ചു. നിലവിൽ ലോർണ ഹജ്ദിനി ബാങ്കിൽ ജോലി തുടരുകയാണ്. എന്നാൽ മാനസികമായും തൊഴിൽപരമായും താൻ തകർന്നുവെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @NovakBozidar എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


