test del 4 copy of del 3
ഭർതൃസഹോദരന്റെ കല്ലറയിൽ വയ്ക്കാനുള്ള പൂക്കൾ കാറിലേക്കെടുക്കവെ വാഹനമിടിച്ചു; ജിജി യാത്രയായത് മകളുടെ വിവാഹം നടക്കാനിരിക്കെ

ബത്തേരി ∙ കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂൾ അധ്യാപിക ജിലി സെബാസ്റ്റ്യന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിൽ നാടും കുടുംബവും. ജിലിയുടെ മൂത്ത മകളുടെ വിവാഹം ഓഗസ്റ്റിൽ നടക്കാനിരിക്കെയാണ് ഒരുക്കങ്ങൾ നടക്കുന്ന വീടിനു മുൻപിൽ വച്ചു പൂക്കളും കയ്യിൽ പിടിച്ച് ജിലി എന്നെന്നേക്കുമായി യാത്രയായത്.ഓടിയെത്തിയ ഭർത്താവും സമീപവാസികളും ചേർന്ന് ജിലിയെ ഉടൻ ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലമ്പൂരിൽ നിന്നെത്തി ഫർണിച്ചർ ഇറക്കിയ ശേഷം തിരികെ പോവുകയായിരുന്നു പിക്കപ് ഇടിച്ചായിരുന്നു അപകടം. അപകടകാരണം പരിശോധിച്ചുവരികയാണ്.
Source link


