test del 4 copy of del 3

ഗെയിം കളിച്ച് നിക്ഷേപം നേടാൻ ‘ടൂട്ടി ഫ്രൂട്ടി’, ‘ഡീപ് ക്ലീനിങ്’ വിപ്ലവത്തിന് ‘ജെ ഗാർഡ്’, ആരുനേടും ലക്ഷങ്ങൾ? മനോരമ ഓൺലൈൻ എലവേറ്റ് സീസൺ 2 എപ്പിസോഡ് 6 ഇന്ന്


‘മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീസ് ടു റിയാലിറ്റി സീസൺ 2’ലെ ആറാം എപ്പിസോഡ് ഇന്ന് (ശനിയാഴ്ച) വൈകിട്ട് ആറിന് മനോരമ ഓൺലൈനിൽ കാണാം. ഗെയിമിങ് രംഗത്ത് പ്രവർത്തിക്കുന്ന ‘ടൂട്ടി ഫ്രൂട്ടി’, ഡീപ് ക്ലീനിങ് മേഖലയിലുള്ള ‘ജെ ഗാർഡ്’  എന്നീ സംരംഭങ്ങളാണ് പുതിയ എപ്പിസോഡിൽ മാറ്റുരയ്ക്കുന്നത്. ഇവർക്ക് നിക്ഷേപകരുടെ മനം കവർന്ന് മൂലധന പിന്തുണ നേടാൻ കഴിഞ്ഞോ? ആകാംക്ഷ അവസാനിക്കാൻ മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. വലിയ വിപണി സാധ്യതകളുള്ള ഡീപ് ക്ലീനിങ് രംഗത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംരംഭമാണ് ‘ജെ ഗാർഡ്’. ഇവരുടെ പ്ലാറ്റ്ഫോമിലൂടെ ഡീപ് ക്ലീനിങ് സേവനങ്ങൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനവും ‘ജെ ഗാർഡ്’ ഉറപ്പു വരുത്തും. ജെസ്വിൻ തോമസ് ജോർജ്, അമിത്.എസ്.ഗോപാൽ, സോളമൻ തോമസ് സ്കറിയ എന്നിവരാണ് സംരംഭത്തിന് പിന്നിൽ. എലവേറ്റിൻറെ ആദ്യം പുറത്തുവന്ന അഞ്ച് എപ്പിസോഡുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മനോരമ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും മഴവിൽ മനോരമ ടിവിയിലൂടെയും ലക്ഷക്കണക്കിന് പേർ വിഡിയോകൾ കണ്ടു. എലവേറ്റിൽ പങ്കെടുത്ത പല സംരംഭകർക്കും മികച്ച നിക്ഷേപവും ലഭിച്ചു.  മറ്റു ചിലർക്ക് എലവേറ്റിന് ശേഷവും നിക്ഷേപങ്ങളും ബിസിനസ് അവസരങ്ങളും തേടിയെത്തി.


Source link

Back to top button