test del 4 copy of del 3

‘കു‍ഞ്ഞുങ്ങളെ പ്രസവിച്ചിടാൻ അവർ യുഎസ് തീരത്തെത്തും’; ഇന്ത്യ നരകക്കുഴിയെന്ന് ട്രംപ്; അല്ല മഹത്തായ രാജ്യമെന്ന് തിരുത്ത്


ന്യൂഡൽഹി ∙ ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്നും ഇരു രാജ്യങ്ങളിലുമുള്ളവർ യുഎസ് തീരത്തുവന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടിട്ടു പോകുകയാണെന്നുമുള്ള അധിക്ഷേപ പ്രസ്താവന സമൂഹമാധ്യമത്തിൽ പങ്കുവച്ച് മണിക്കൂറുകൾക്കകം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരുത്തി. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിൾ സാവേജിന്റെ പോഡ്കാസ്റ്റും സംഭാഷണത്തിന്റെ പകർപ്പുമാണ് ട്രംപ് പങ്കുവച്ചത്.ഇന്ത്യയെക്കുറിച്ചുള്ള അധിക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. സംഭവം ഇന്ത്യൻ മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന്, ‘ഇന്ത്യ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാൾ നയിക്കുന്ന മഹത്തായ രാജ്യമാണ്’ എന്ന് ട്രംപ് പറഞ്ഞതായി ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു. എവിടെവച്ചാണ് ട്രംപ് ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തമാക്കിയിട്ടില്ല.


Source link

Back to top button