test del 4 copy of del 3
പാഴാകില്ല മീൻ ചെതുമ്പൽ, എല്ലിനും പല്ലിനും ‘ഹെൽത്തി’; നാനോ ഫൈബർ ആക്കി അണുബാധയും നീർവീക്കവും തടയാം

കൊച്ചി∙ മീൻ ചെതുമ്പലിൽ നിന്ന് എല്ലിന്റെയും പല്ലിന്റെയും പരുക്കുകൾ വേഗം ഭേദമാക്കാൻ സഹായിക്കുന്ന നാനോ ഫൈബർ ഗ്രാഫ്റ്റ് മെറ്റീരിയൽ വികസിപ്പിച്ച് ശാസ്ത്രജ്ഞർ. മത്സ്യ അവശിഷ്ടങ്ങൾക്ക് ആരോഗ്യ മേഖലയിൽ വൻ സാധ്യതകൾ തുറക്കുന്നതാണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്ട്) നേതൃത്വത്തിലുള്ള ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തൽ. മനുഷ്യന്റെ എല്ലിനോടും പല്ലിന്റെ ഇനാമലിനോടും സാമ്യമുള്ള ഹൈഡ്രോക്സിആപ്പറ്റൈറ്റിന്റെ പ്രധാന ഉറവിടമാണു മീൻ ചെതുമ്പൽ. നൂതന ഇലക്ട്രോ-സ്പിന്നിങ് പ്രക്രിയയിലൂടെ ഇതിനെ നേർത്ത നാനോ ഫൈബർ ആക്കും. പരമ്പരാഗത ഗ്രാഫ്റ്റ് സാമഗ്രികളിൽ നിന്നു വ്യത്യസ്തമായി ഈ നാരുകൾ ടിഷ്യു വളർച്ചയെ സഹായിക്കും. അണുബാധയും നീർവീക്കവും തടഞ്ഞ് വേഗത്തിൽ മുറിവുണക്കാനും സഹായിക്കുന്നതിനാൽ ഡെന്റൽ, ഓർത്തോപീഡിക് ശസ്ത്രക്രിയകളിൽ ഉപയോഗിക്കാം.
Source link


