test del 3

ചെരിപ്പിനടിയിൽ ബബിൾ ഗം ഒട്ടി, അതിൽ സ്വർണത്താലി പറ്റിപ്പിടിച്ചു; ഒടുവിൽ, സിനിമയെ വെല്ലുന്ന ക്ലൈമാക്സ്


പെരിയ ∙ ഇതൊരു സിനിമാക്കഥയല്ല, സംഭവമാണ്. എന്നാൽ സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ഈ കഥയ്ക്കുണ്ട്. പള്ളിക്കര പഞ്ചായത്ത് 14–ാം വാർഡിലെ ഹരിത കർമസേനാംഗങ്ങളായ പാക്കം വെളുത്തോളിയിലെ സുജയും സുനിയുമാണ് ഈ കഥയിലെ നായികമാർ. സംഭവമിങ്ങനെ: തിങ്കളാഴ്ച രാവിലെ മാലിന്യ ശേഖരണത്തിനായി ചെർക്കാപ്പാറയിലെ സുധയുടെ വീട്ടിലെത്തിയതായിരുന്നു സുജയും സുനിതയും.ഫ്ലാഷ് ബാക്ക്: വെളുത്തോളി ചാലിൽ തനിമ സ്റ്റോർ നടത്തുന്ന രത്നാകരന്റെ മരുമകൾ എണ്ണപ്പാറ സ്വദേശിനി ജിഷയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണത്താലി ഒരാഴ്ച മുൻപ് കടയുടെ സമീപം വച്ച് നഷ്ടമായിരുന്നു. പാലക്കുന്നിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ രത്നാകരനെ കാണാൻ ജിഷയും കുടുംബവും വെളുത്തോളിയിലെ കടയിലെത്തിയിരുന്നു. പിന്നീടാണ് ജിഷ കഴുത്തിലണിഞ്ഞിരുന്ന 5 പവൻ മാലയിലുണ്ടായിരുന്ന ഒരു പവന്റെ താലി വീണതായി അറിയുന്നത്.ജിഷയുടെ സ്വർണം നഷ്ടപ്പെട്ടതറിഞ്ഞ് കുടുംബം ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. നാട്ടിലെ വാട്സാപ് ഗ്രൂപ്പുകളിലും വിവരം കൈമാറി. സംശയം തോന്നിയാണ് സുജയും സുനിയും രത്നാകരന്റെ ഭാര്യ കനകയെ ബന്ധപ്പെട്ടത്. ചെരിപ്പിനടിയിൽ നിന്നു കിട്ടിയ താലിയുടെ ഫോട്ടോ അയച്ചു നൽകിയതോടെ ജിഷയുടെ നഷ്ടപ്പെട്ട സ്വർണമാണെന്നുറപ്പിച്ചു.


Source link

Back to top button