test del 3
സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ; മുൻപും മറ്റൊരു യുവതിയെ പീഡിപ്പിച്ചു

ന്യൂഡൽഹി∙ ഐഐടി ബിരുദധാരിയും സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളുമായ യുവതി കൊല്ലപ്പെടുന്നതിനു മുൻപ് ബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തൽ. യുവതിയുടെ കൊലപാതകത്തിൽ വീട്ടുജോലിക്കാരനായിരുന്ന രാഹുലിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. ദ്വാരകയിലുള്ള ഒരു ഹോട്ടലിൽ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തുന്നതിനു മുൻപ് മറ്റൊരു യുവതിയെ രാഹുൽ പീഡിപ്പിച്ചിരുന്നെന്ന് അന്വഷണത്തിൽ കണ്ടെത്തി. രണ്ടു ദിവസത്തിനുള്ളിൽ പ്രതി രണ്ട് പീഡനവും ഒരു കൊലപതാകവും നടത്തിയെന്ന് പൊലീസ് പറഞ്ഞു.യുവതി താമസിക്കുന്ന ഇടത്തേയ്ക്ക് എത്താൻ നാല് വാതിലുകൾ തുറക്കേണ്ടതുണ്ട്. ഇതിൽ മൂന്നെണ്ണം പാസ്‍വേർഡ് ലോക്കാണ്. രാഹുലിന് കോഡുകൾ അറിയാമായിരിക്കാം എന്നാണ് നിഗമനം. കൂടാതെ താക്കോലുകൾ സൂക്ഷിച്ച ഇടം ഏതാണെന്ന് ഇയാൾക്ക് അറിയാമായിരിക്കുമെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിന്റെ കാരണം എന്താണെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ ദേഷ്യത്തിലായിരിക്കും കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പ്രതി ക്രിമിനൽ സ്വഭാവമുള്ളയാളാണെന്നും മറ്റൊരു യുവതിയേയും ഇയാൾ ബലാത്സംഗം ചെയ്തിരുന്നെന്നും പൊലീസ് കണ്ടെത്തി.
Source link


