test del 4 copy of del 3
മാവൂർ റോഡ് മുതൽ അരയിടത്തുപാലം വരെ സ്ഥാപിച്ച ഇരുമ്പ് ഗ്രിൽ അപകട ഭീഷണിയില്‍; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട് ∙ അഞ്ചു വർഷം മുൻപ് പിഡബ്ല്യുഡി പുതുക്കി നിർമിച്ച മാവൂർ റോഡ് മുതൽ അരയിടത്തുപാലം വരെയുള്ള നടപ്പാതയിലെ ആൾനൂഴിയിൽ സ്ഥാപിച്ച ഇരുമ്പ് ഗ്രിൽ തകർന്ന് അപകട ഭീഷണിയിലാണെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ പരാതി പരിശോധിച്ച് 10 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. മേയിൽ കോഴിക്കോട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Source link


