LATEST

‘തൃശൂരിലെ ദാരുണമായ സംഭവത്തിൽ അഗാധമായ ദുഃഖം’, അനുശോചന കുറിപ്പുമായി മോഹൻലാൽ


മുണ്ടത്തിക്കോട് പടക്കനിർമ്മാണ കേന്ദ്രത്തിലുണ്ടായ വൻ ദുരന്തത്തിൽ അനുശോചനവുമായി നടൻ മോഹൻലാൽ. ‘തൃശ്ശൂരിലെ ദാരുണമായ സംഭവത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. എന്റെ ചിന്തകളും അനുശോചനവും മരിച്ചവരുടെ കുടുംബത്തെ അറിയിക്കുന്നു. പരിക്കേറ്റവർ പൂർണമായി സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.’ മോഹൻലാൽ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. 13 പേർ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ദുരന്തമുണ്ടായത് ഇന്ന് വൈകിട്ട് മൂന്നരയോടെയാണ്. അഞ്ചുപേർക്ക് ഗുരുതര പരിക്കുണ്ട്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. 10 പേർ ഐസിയുവിലാണ്. വെന്റിലേറ്ററിലുള്ള രണ്ടുപേരിൽ ഒരാൾക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റു. മൂന്നുപേരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മന്ത്രിമാരും വിവിധ നേതാക്കളും സംഭവസ്ഥലം സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തിൽ അനുശോചിച്ചു. 2 ലക്ഷം രൂപ സഹായധനവും അദ്ദേഹം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയുടെ സഹായധനം നൽകും.


Source link

Back to top button