CINEMA

സംവിധാനം പൃഥ്വിരാജ് , നായകൻ ഇന്ദ്രജിത്ത്

ചിത്രീകരണം അടുത്ത വർഷം ആഗസ്റ്റിനുശേഷം

എമ്പുരാന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് നായകൻ.അടുത്ത വർഷം ആഗസ്റ്റിനുശേഷം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും എമ്പുരാനിലും ഇന്ദ്രജിത്ത് അഭിനയിച്ചിരുന്നു.

സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പനിൽ അഭിനയിക്കുകയാണ് ഇന്ദ്രജിത്ത്. എസ്.എസ്. രാജമൗലിയുടെ വാരണാസി, നിസാം ബഷീറിന്റെ ഐ, നോ ബഡി, വിപിൻദാസിന്റെ സന്തോഷ് ട്രോഫി, കരീന കപൂറിനൊപ്പം ഹിന്ദിച്ചിത്രം,വൈശാഖിന്റെ ഖലീഫ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് പൃഥ്വിരാജ്. കാളിയൻ, കാളിയൻ, ഒാപ്പറേഷൻ കമ്പോഡിയ എന്നീ ചിത്രങ്ങളും പൃഥ്വിരാജിനെ കാത്തിരിപ്പുണ്ട്. കാളിയന്റെ ഒരു ഷെഡ്യൂളിൽ പങ്കെടുത്തശേഷം ഇന്ദ്രജിത്ത് ചിത്രത്തിന്റെ സംവിധാനത്തിലേക്ക് നീങ്ങാനാണ് പൃഥ്വിരാജ് ഒരുങ്ങുന്നത്. അതേസമയം ഇന്ദ്രജിത്ത് ആദ്യമായി മുഴുനീളെ പൊലീസ് വേഷത്തിൽ എത്തുന്ന ധീരം ഡിസംബർ 5ന് തിയേറ്ററിൽ.

നവാഗതനായ ജിതിൻ ടി സുരേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രൺജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ , അവന്തിക മോഹൻ, ആഷിക അശോകൻ, സാജൽ സുദർശൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

റെമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.


Source link

Related Articles

Leave a Reply

Back to top button