test del 3
സ്ട്രോങ് റൂം തുറന്നതിൽ ഗുരുതര വീഴ്ച; കേന്ദ്രസേനയുടെ സുരക്ഷ ശക്തമാക്കണം: ബിജെപി

കോഴിക്കോട് ∙ കോഴിക്കോട് ജെഡിടി സ്കൂളിൽ സജ്ജമാക്കിയ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂം തുറന്നതിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെൽ കോഓർഡിനേറ്റർ വി.കെ.സജീവൻ പറഞ്ഞു. ഏത് കാരണത്താൽ ആയാലും കൃത്യമായ മുന്നറിയിപ്പുകളോ നോട്ടിസോ ഇല്ലാതെ ഇത്തരം ഒരു നീക്കം നടത്തിയത് തെറ്റായ കീഴ്വഴക്കമാണ്. സാധാരണ വോട്ടെണ്ണൽ കേന്ദ്രം തുറക്കുന്നത് വോട്ടെണ്ണുന്ന ദിവസമാണ്. അത് അനധികൃതമായി തുറക്കുന്നത് ചട്ടവിരുദ്ധമാണ്. ജെഡിടി സ്കൂളിൽ വോട്ടെണ്ണുന്നത് വരെ കേന്ദ്രസേനയുടെ സുരക്ഷ ശക്തമാക്കണമെന്നും വി.കെ.സജീവൻ ആവശ്യപ്പെട്ടു.സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി യുഡിഎഫ് ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കളായ എം.കെ. രാഘവൻ, ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ തുടങ്ങിയവർ പറഞ്ഞു. സ്ട്രോങ് റൂമിന്റെ സുരക്ഷ പൂർണമായും ബിഎസ്എഫിനെ ഏൽപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Source link


