test del 4 copy of del 3
എവിടെപ്പോയാലും ചാൾസും സാൻജോയും ഒരുമിച്ചായിരുന്നു യാത്ര, മരണത്തിലേക്കുള്ള യാത്രയും ഒരുമിച്ച്

കൊട്ടിയം∙ നിർമാണം പൂർത്തിയായ ഉയരപ്പാതയിലുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് ഉമയനല്ലൂർ പട്ടരുമുക്ക് നിവാസികൾ. സമീപത്തെ കടയിൽ ചായ കുടിച്ചു കൊണ്ടു നിന്നവരും പട്ടരുമുക്ക് ജംക്‌ഷനിൽ ഉണ്ടായിരുന്നവരും വലിയ ശബ്ദം കേട്ട് ഇവിടേക്ക് ഒാടിയടുത്തപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു. പാർക്ക് ചെയ്തിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറി തകർന്നു തരിപ്പണമായ കാർ. കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരുടെയും കാറിനും ലോറിക്കും ഇടയിലായിപ്പോയ ലോറി ഡ്രൈവറുടെയും നിലവിളി ശബ്ദങ്ങൾ. കാർ അമിത വേഗത്തിലാണ് കടന്നു പോയതെന്നു ദൃക്സാക്ഷികൾ പറയുന്നു.ദേശീയപാത നിർമാണ കരാർ കമ്പനി തൊഴിലാളിയായ ഡ്രൈവർ ചന്ദേശ്വർ പ്രസാദിനാണ് (55) ഇരുകാലുകൾക്കും പരുക്കേറ്റത്. ഞായർ വൈകിട്ട് 3നു ഉയരപ്പാതയിൽ പട്ടരുമുക്കിലാണ് അപകടം. ഒരുമാസം മുൻപു തുറന്ന പാതയാണിത്. കൊട്ടിയം ഭാഗത്തു നിന്നു കൊല്ലത്തേക്കു പോയ കാറാണ് അപകടത്തിൽപ്പെട്ടത്. ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ടു വെള്ളം കൊണ്ടു പോകുന്ന ലോറി വഴിയിൽ നിർത്തിയിട്ടശേഷം ഗ്ലാസ് വൃത്തിയാക്കുകയായിരുന്നു ഡ്രൈവർ. ചാൾസിനെയും സാൻജോയെയും നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്.ഒരുമിച്ചു മടങ്ങി ഉറ്റ സുഹൃത്തുക്കൾ കൊട്ടിയം∙ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളുമായ യുവാക്കൾ മരണത്തിലും ഒന്നിച്ചു. കുട്ടിക്കാലം മുതൽ ഒരുമിച്ച് കളിച്ചു വളർന്ന ചാൾസും സാൻജോയും എവിടെപ്പോയാലും ഒരുമിച്ചായിരുന്നു യാത്ര. മരണത്തിലേക്കുള്ള യാത്രയും ഇവർ ഒരുമിച്ചായി. ദേശീയ പാതയിൽ ഉമയനല്ലൂർ പട്ടരുമുക്കിൽ ഉണ്ടായ അപകടത്തിൽ മരിച്ച ചാൾസും സാൻജോയും അയൽവാസികളും ബന്ധുക്കളും ആണ്. ആറ്റിങ്ങൽ ഗവ.പോളിടെക്നിക് കോളജിലെ അവസാന വർഷ വിദ്യാർഥിയാണ് ചാൾസ്. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പാസായ സാൻജോ കോവളത്തെ രാജ്യാന്തര ഹോട്ടലിൽ ജോലി ചെയ്തു വരികയാണ്. യുവാക്കളുടെ അപകടമരണം കലയ്ക്കോട് ഗ്രാമത്തെയാകെ ദുഃഖത്തിലാഴ്ത്തി. കൊട്ടിയം പൊലീസ് നടപടികൾ സ്വീകരിച്ച ശേഷം ഇന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.
Source link

