test del 1

മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ടേം വ്യവസ്ഥ വേണ്ട: കെ.മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്നും എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോൾ നടക്കുന്ന ചർച്ചകൾ ഹൈക്കമാൻഡ് ഇടപെട്ട് അവസാനിപ്പിക്കണമെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം

കെ.മുരളീധരൻ പറഞ്ഞു.

യു.ഡി.എഫിന് വോട്ട് ചെയ്ത ജനങ്ങളെ പരിഹസിക്കരുത്. മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിന്

അതിന്റേതായ സമ്പ്രദായമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭാ കക്ഷി അംഗങ്ങളോട് അഭിപ്രായം ആരാഞ്ഞ് അതിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡ് ചർച്ച ചെയ്ത് തീരുമാനിക്കുന്നതുമാണ് രീതി. കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലേറെപ്പേർ ഉള്ളതിനാൽ ടേം വ്യവസ്ഥ നടപ്പിലാകുമോയെന്ന ചോദ്യത്തിന് ടേം വ്യവസ്ഥ പാടില്ലെന്നും ആരെ തിരഞ്ഞെടുത്താലും അവർ അഞ്ചു വർഷം ഭരിക്കുന്നതാണ് നല്ലതെന്നും മുരളി പറഞ്ഞു.

മുമ്പ് കെ.കരുണാകരനെയും എ.കെ.ആന്റണിയേയും ടേം പൂർത്തിയാക്കാൻ അനുവദിക്കാതിരുന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയായിട്ടുണ്ട്. അത് ആവർത്തിക്കരുത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന ചർച്ചകളെ മുതിർന്ന നേതാക്കൾ എതിർക്കാതിരിക്കുന്നത് ശരിയല്ല. യു.ഡി.എഫ് മന്ത്രിസഭ വന്നാൽ ലീഗിനായിരിക്കും മേൽക്കൈ എന്ന വാദം ശരിയല്ലെന്നും ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്ന് ലീഗ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ടെന്നും മുരളി പറഞ്ഞു.

(അഭിമുഖത്തിന്റെ പൂർണരൂപം

ഇന്ന് രാത്രി എട്ടു മണിക്ക് കൗമുദി ടിവിയിൽ )


Source link

Back to top button