ദൃഢം

ഷെയ്ൻ നിഗം നായകനായി നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ദൃഢം മേയ് 8ന് തിയേറ്ററിൽ. ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങി വലിയ താരനിര തന്നെയുണ്ട്. ഇ ഫോർ എക്സ്പെരിമെന്റ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.മുകേഷ് ആർ. മെഹ് ത, സി. വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
Source link


