test del 3

നസ്രീനയുടെയും അദ്നാന്റെയും ഫോണുകൾ കണ്ടെടുത്തു; കിട്ടിയത് കിണറ്റിൽനിന്ന്: ദുരൂഹതയെന്ന് പൊലീസ്


കോഴിക്കോട് ∙ മൂഴിക്കൽ പൂതംകുഴിമീത്തലിൽ വീട്ടിൽ പത്താംക്ലാസ് വിദ്യാർഥിനി നസ്രീനയെ കൊലപ്പെടുത്തി ബന്ധുവായ അദിനാൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നസ്രീനയുടെയും അദ്നാന്റെയും ഫോണുകൾ പൊലീസ് കിണറ്റിൽ നിന്നു കണ്ടെടുത്തു. സംഭവ ദിവസം പൊലീസ് വീടു പരിശോധിച്ചപ്പോൾ അദ്നാന്റെ ഒരു ഫോൺ മുറിയിൽനിന്നു കിട്ടിയിരുന്നു. എന്നാൽ നസ്രീനയുടെ ഫോൺ മുറിയിൽ ഉണ്ടായിരുന്നില്ല. ഫോൺ കിണറ്റിൽ എത്തിയതിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പൊലീസ്, സംഭവ ദിവസം വീട്ടിൽ എത്തിയവരിൽ നിന്നു മൊഴിയെടുക്കും.എന്നാൽ ഫോൺ കണ്ടെടുത്ത കിണർ വീടിന്റെ കിഴക്കു ഭാഗത്താണ്. സംഭവ ദിവസം അദ്നാൻ മരിച്ചു കിടന്ന മുറി പൊലീസ് പരിശോധിച്ചപ്പോഴാണ് ചെറിയ ഒരു മൊബൈൽ ഫോൺ കണ്ടെടുത്തത്. മുറിയുടെ പടിഞ്ഞാറു വശത്തെ ജനൽ തുറന്നിട്ട നിലയിലായതിനാൽ ഫോൺ അദ്നാൻ പുറത്തേക്ക് എറിഞ്ഞെന്ന സംശയത്തിൽ പുറത്തെ കുറ്റിക്കാട്ടിലും സൺഷെയ്ഡിലും ഡപ്യൂട്ടി കമ്മിഷണർ പദം സിങ്ങിന്റെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു. ബുധനാഴ്ച പൊലീസും വെള്ളിമാടുകുന്ന് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ റോബി വർഗീസിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സ്കൂബ ഡൈവിങ് സംഘവും കിണറ്റിൽ നടത്തിയ പരിശോധനയിലാണ് ഫോണുകൾ കണ്ടെടുത്തത്. ഫോണുകൾ ലഭിച്ചത് വീടിന്റെ കിഴക്കു വശത്തെ കിണറ്റിൽ നിന്നായതിനാൽ പൊലീസിനും സംശയമായി.


Source link

Back to top button