test del 4 copy of del 3
5 വർഷമായി കിടപ്പുരോഗി, പരിചരിക്കാനായി ജോലി ഉപേക്ഷിച്ചു; നാലാം നിലയിൽ നിന്ന് അമ്മയെ എറിഞ്ഞ് കൊന്ന് മകൻ

ബെംഗളൂരു∙ കിടപ്പുരോഗിയായ അമ്മയെ നാലാം നിലയിൽ നിന്ന് തള്ളിയിട്ട് കൊന്ന് മകൻ. ബെംഗളൂരുവിലെ ആർ ആർ നഗറിലാണ് സംഭവം. 5 വർഷമായി കിടപ്പുരോഗിയായ സാവിത്രിയമ്മ (75) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ വെങ്കിടേഷിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. അസുഖ ബാധിതയായിരുന്ന അമ്മയെ പരിചരിക്കുന്നതിലുള്ള മടുപ്പും ദേഷ്യവുമാണ് ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധിക സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവം അപകടമാണെന്ന് വരുത്തിത്തീർക്കാൻ വെങ്കിടേഷ് ശ്രമിച്ചതായും എന്നാൽ അയൽവാസികളുടെ മൊഴിയും സാഹചര്യത്തെളിവുകളും പരിശോധിച്ചപ്പോൾ സംശയം തോന്നുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇത്ര കാലമായിട്ടും മടങ്ങിവരവിന്റെ ലക്ഷണങ്ങളൊന്നും അമ്മയില്‍ കണ്ടിരുന്നില്ലെന്നും പണച്ചെലവും വർധിച്ചു എന്നും വെങ്കിടേഷ് മൊഴി നൽകി. ഭാര്യ ജോലിക്ക് പോയ സമയത്ത് ഇയാൾ അമ്മയെ കയ്യിലെടുത്ത് ടെറസിലെത്തിക്കുകയും താഴേക്ക് വലിച്ചെറിയുകയുമായിരുന്നു. ഫ്ലാറ്റിനു പിന്നില്‍ വലിയ ശബ്ദം കേട്ടതോടെ വെങ്കിടേഷിന്റെ വീട്ടുടമ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വയോധികയെ ചലനമറ്റ നിലയിൽ കണ്ടത്.
Source link


