test del 3

ഒൻപത് മാസമായി ഓസിന് ഓട്ടം; ഉടമ വാഹനം കൊണ്ടുപോയി: സ്പെഷൽ തഹസിൽദാരുടെ ഓഫിസിനു വാഹനമില്ല


മൂന്നാർ ∙ ഒൻപത് മാസമായി വാടക നൽകാത്തതിനെ തുടർന്ന് സ്പെഷൽ തഹസിൽദാരുടെ ഓഫിസിനു വേണ്ടി ഓടിയിരുന്ന വാഹനം ഉടമ മടക്കി കൊണ്ടുപോയി. വാഹനമില്ലാതായതോടെ കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും കണ്ടെത്തി നടപടിയെടുക്കേണ്ട സ്പെഷൽ റവന്യു ഓഫിസിലെ ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യാൻ സംവിധാനമില്ലാതായി. എന്നാൽ 9 മാസമായി വാടക ലഭിക്കാതെ വരികയും ഡ്രൈവർക്ക് ശമ്പളം നൽകാൻ പോലും കഴിയാതെ വന്നതോടെയാണ് രണ്ടാഴ്ച മുൻപ് ഓട്ടമവസാനിപ്പിച്ച് ഉടമ വാഹനം മടക്കി കൊണ്ടു പോയി. ഇതോടെ തഹസിൽദാരടക്കമുള്ള ഉദ്യോഗസ്ഥർക്ക് വിവിധ സൈറ്റുകളിൽ പോയി പരിശോധന നടത്തുന്നതിന് കഴിയാത്ത സ്ഥിതിയായി. ഉദ്യോഗസ്ഥരുടെ പരിശോധനകളില്ലാതായതോടെ ദേവികുളം, മൂന്നാർ മേഖലകളിൽ കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും വ്യാപകമായി.


Source link

Back to top button