test del 3

റഷ്യൻ എണ്ണ വാങ്ങാനുള്ള ഇളവ് പുതുക്കില്ലെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടി


വാഷിങ്ടൻ ∙ റഷ്യയിൽ നിന്നും ഇറാനിൽ നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്നതിനായി വിവിധ രാജ്യങ്ങൾക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഈ ഇളവുകളുടെ പ്രധാന ഗുണഭോക്താക്കളിൽ ഒന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തീരുമാനം തിരിച്ചടിയാണ്. മാർച്ച് 11ന് മുൻപ് കടലിൽ ഉണ്ടായിരുന്ന എണ്ണയ്ക്ക് മാത്രമായി നൽകിയ താൽക്കാലിക അനുമതികൾ അവസാനിച്ചതായി സ്കോട്ട് ബെസെന്റ് അറിയിച്ചു. ഫെബ്രുവരിയിൽ യുഎസ് – ഇറാൻ സംഘർഷം രൂക്ഷമായതോടെ എണ്ണവില ബാരലിനു 100 ഡോളറിനു മുകളിൽ പോയിരുന്നു. വിപണി സുസ്ഥിരമാക്കാനാണ് ഇളവുകൾ നൽകിയതെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ വാദം. ഇളവുകൾക്കെതിരെ അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. റഷ്യയ്ക്ക് തങ്ങളുടെ യുദ്ധം തുടരാൻ വൻതോതിൽ പണം സമ്പാദിക്കാൻ നീക്കം സഹായിക്കുന്നുവെന്ന് സെനറ്റർ ചക്ക് ഷുമർ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. റഷ്യ ഈ പണം യുക്രെയ്ൻ യുദ്ധത്തിനായും ഇറാനെ സഹായിക്കാനുമാണ് ഉപയോഗിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ കർശന നിലപാട് വരും ദിവസങ്ങളിൽ ആഗോള ഇന്ധന വിപണിയിലും ഇന്ത്യയിലെ പെട്രോൾ, ഡീസൽ വിലയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.


Source link

Back to top button