test del 3
വീണ്ടും തീപിടിച്ച് എണ്ണ, ഇടക്കാല തിരഞ്ഞെടുപ്പ് വരെ എണ്ണവില കൂടുമെന്ന് ട്രംപ്, പൈപ്പ്‍ലൈൻ പുനഃസ്ഥാപിച്ചെന്ന് സൗദി

കൊച്ചി∙ ഹോർമുസ് കടലിടുക്ക് വഴി ഇറാനിലേക്കും തിരിച്ചുമുള്ള കപ്പൽ ഗതാഗതം തടയാൻ അമേരിക്കൻ നാവികസേന ഒരുങ്ങുന്നതോടെ ക്രൂഡ്‌ഓയിൽ വില വീണ്ടും കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡിന്റെ വില 8% ഉയർന്ന് ബാരലിന് 102 ഡോളറിലെത്തി. അമേരിക്കൻ ക്രൂഡിന്റെ വില 104 ഡോളറായും ഉയർന്നിട്ടുണ്ട്. ഇറാന്റെ തുറമുഖങ്ങളിൽ നിന്നുള്ള കപ്പൽ ഗതാഗതം പൂർണമായും തടയുമെന്നു പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് വരെ എണ്ണവില ഉയർന്ന നിലയിൽ തുടർന്നേക്കുമെന്ന സൂചനയും നൽകി. മാർച്ചിൽ ഒപെക് പ്ലസ് രാജ്യങ്ങളുടെ എണ്ണ ഉൽപാദനത്തിൽ 7.7 ദശലക്ഷം ബാരലിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇറാനുമായുള്ള സംഘർഷത്തിനിടെ തകരാറിലായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ പുനഃസ്ഥാപിച്ചതായും പ്രതിദിനം 7 ദശലക്ഷം ബാരൽ എണ്ണ പമ്പ് ചെയ്യാൻ സജ്ജമാണെന്നും സൗദി അറേബ്യ വ്യക്തമാക്കി.
Source link


