LATEST

കമലിന് സ്നേഹ പൂക്കൾ ആശംസ നേർന്ന് ഷൈൻ ടോം ചാക്കോ, പോസ്റ്റ് കണ്ട് ഞെട്ടി ആരാധകർ

നടൻ ഷൈൻ ടോം ചാക്കോയുടെ ഓരോ നീക്കവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. പലപ്പോഴും അഭിമുഖങ്ങളിലും പൊതുവേദികളിലും ഷൈൻ നടത്തിയ തമാശകളും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, തന്റെ ഗുരുവും സംവിധായകനുമായ കമലിന് പിറന്നാളാശംസകൾ നേർന്ന് ഷൈൻ പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. ഒറ്റ നോട്ടത്തിൽ ആരാധകരെ അമ്പരപ്പിച്ച ഈ പോസ്റ്റിന് താഴെ ട്രോളുകളുടെ പൊടിപൂരമാണ്.

കമലിന്റെ 68-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പങ്കുവച്ച ഒരു പോസ്റ്റാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചിരി പടർത്തുന്നത്. കമലിന്റെ ചിത്രത്തോടൊപ്പം ‘സ്നേഹപൂക്കൾ’ എന്നെഴുതി, റോസാപ്പൂക്കളുടെ ഇമോജിയോടു കൂടിയാണ് ഷൈൻ ജന്മദിനാശംസകൾ നേർന്നത്. ഒപ്പം ‘ഹാപ്പി ബർത്ത്ഡേ കമൽ സർ’ എന്നും എഴുതിയിരുന്നു.

പലരും ആ പോസ്റ്റിലെ ‘സ്നേഹപൂക്കൾ’ എന്ന വാക്ക് ‘ഓർമപ്പൂക്കൾ’ എന്ന് തെറ്റി വായിച്ചതായും കമന്റിൽ പറയുന്നു. ഇത് കണ്ടാൽ കമൽ സാർ പോലും ഒരു നിമിഷം അമ്പരന്നു കാണുമെന്നും ചില ആരാധകർ തമാശയായി അഭിപ്രായപ്പെട്ടു. ഇതോടെ ഷൈനിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

കമലിന്റെ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ഷൈൻ ടോം ചാക്കോ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ഒരിക്കൽ കമൽ തന്നെ ഷൈൻ ടോമിനെ അസിസ്റ്റന്റാക്കിയതിനെക്കുറിച്ചുള്ള കഥ പറഞ്ഞിട്ടുണ്ട്. ‘ഷൈൻ ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ അവന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. കുറച്ചുകാലം ഞങ്ങൾ അയൽവാസികളുമായിരുന്നു. പിന്നീട് ഷൈൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ തൃശൂരിൽ വച്ച് വീണ്ടും കണ്ടുമുട്ടി. സിനിമയിൽ പ്രവർത്തിക്കാൻ അവന് വലിയ താൽപര്യമുണ്ടെന്ന് അച്ഛൻ പറഞ്ഞു. പഠനം പൂർത്തിയാക്കിയ ശേഷം മതി എന്നാണ് ഞാൻ അന്ന് പറഞ്ഞത്.

പിന്നീട് പ്രീഡിഗ്രി കഴിഞ്ഞപ്പോൾ അവൻ വീണ്ടും വന്നു. ഡിഗ്രി പൂർത്തിയാക്കിയ ശേഷം വരാൻ വീണ്ടും ഞാൻ ആവശ്യപ്പെട്ടു. എന്നാൽ ‘നമ്മൾ’ എന്ന സിനിമയുടെ സമയത്ത് ഷൈൻ ലൊക്കേഷനിലേക്ക് വരികയും സിനിമ പഠിക്കാൻ അനുവദിക്കണം, പ്രതിഫലമൊന്നും വേണ്ടെന്ന് പറയുകയും ചെയ്തു. അങ്ങനെയാണ് ഷൈനിനെ സെറ്റിൽ കൂടാൻ ഞാൻ സമ്മതിക്കുന്നത്. അവിടെ നിന്നാണ് ഷൈനിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.’ കമൽ പറയുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button