LATEST

അങ്കണവാടി കുട്ടികളുടെ മുന്നിൽ സിപിഎം സ്ഥാനാർത്ഥിയുടെ അസഭ്യവർഷം; പരാതി നൽകി ഹെൽപ്പർ

ഇടുക്കി: വണ്ണപ്പുറത്ത് സിപിഎം സ്ഥാനാർത്ഥി അങ്കണവാടി ജീവനക്കാരിയെ അസഭ്യം പറഞ്ഞതായി പരാതി. വണ്ണപ്പുറം പഞ്ചായത്ത് 13-ാം വാർഡ് മുള്ളങ്കുത്തിയിലെ സ്ഥാനാർത്ഥി ലിജോ ജോസഫിനെതിരെയാണ് ആരോപണം. വോട്ട് അഭ്യർത്ഥിക്കാനെത്തിയ സ്ഥാനാർത്ഥി അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ മുന്നിൽ വച്ച് അസഭ്യം പറയുകയും വർഗീയവാദി എന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മുള്ളങ്കുത്തി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് ലിജോ ജോസഫ്. ഈ വാർഡിൽപ്പെട്ട മുള്ളങ്കുത്തി അങ്കണവാടിയിൽ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. ഇതേ വാർഡിലെ താമസക്കാരിയായ കാളിയാർ കൈനിക്കൽ നബീസയാണ് ആക്ഷേപത്തിനിരയായത്. നബീസ മുള്ളങ്കുത്തിയിലുള്ള സ്ഥലം വിറ്റ് പെരുമ്പിള്ളിച്ചിറയിലേക്ക് താമസം മാറിയിരുന്നു. അതിനാൽ അവരുടെ വോട്ട് മുള്ളങ്കുത്തിയിൽ നിന്ന് നീക്കം ചെയ്യാൻ പരാതി നൽകിയതായി ലിജോയ്‌ക്കെതിരെ ആക്ഷേപമുണ്ട്.

എന്നാൽ, സ്ഥലം വിറ്റുവെങ്കിലും ആധാരം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്നും നബീസ പറയുന്നു. വോട്ട് നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള തർക്കമാണ് ലിജോയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. സംഭവസമയത്ത് അങ്കണവാടിയിലുണ്ടായിരുന്ന കുട്ടികൾ ഭയന്നുവെന്നും ജീവനക്കാർ പറഞ്ഞു. നബീസ കാളിയാർ പൊലീസിൽ പരാതി നൽകി.

വോട്ട് ചോദിച്ചെത്തിയ സ്ഥാനാർത്ഥിയോട് ഇയാൾ എന്റെ വോട്ട് വെട്ടിയില്ലേ എന്നും ഇയാൾ വെറുതേ നടക്കുന്നതാണ് വിജയിക്കുകയില്ല എന്നും നബീസ പറഞ്ഞതാണ് സംഭവത്തിന് തുടക്കമെന്നാണ് സിപിഎം വണ്ണപ്പുറം ലോക്കൽ സെക്രട്ടറി പ്രതികരിച്ചത്. ലിജോ അസഭ്യം പറഞ്ഞു എന്നത് വാസ്‌തവ വിരുദ്ധമാണെന്നും ലോക്കൽ സെക്രട്ടറി പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button