CINEMA
12,999 രൂപയ്ക്ക് മോട്ടോ ജി57 പവർ വിപണിയിലേക്ക്

കൊച്ചി: സാധാരണക്കാർക്ക് വാങ്ങാനാകുന്ന 12,999 രൂപ വിലയിൽ ബഡ്‌ജറ്റ് ഫോണായ മോട്ടോ ജി57 പവർ അവതരിപ്പിച്ച് മോട്ടോറോള. ലോകത്തിലെ ആദ്യത്തെ സ്‌നാപ്പ്ഡ്രാഗൺ 6എസ്. ജെൻ 4, സെഗ്‌മെന്റിലെ ഏറ്റവും മികച്ച 50എം.പി സോണി ലിറ്റിയ 600 ക്യാമറ, ഏറ്റവും ഉയർന്ന 7000എം.എ.എച്ച് സിലിക്കൺ കാർബൺ ബാറ്ററി, ആൻഡ്രോയ്ഡ് 16, 6.72′ 120എച്ച്.സെഡ് എഫ്.എച്ച്.ഡി+ ഡിസ്‌പ്ലേ, മൾട്ടി ടാസ്‌കിംഗിനായി സ്വൈപ്പ് ടു ഷെയർ, സ്വൈപ്പ് ടു സ്ട്രീം എന്നിവയുള്ള സ്മാർട്ട് കണക്ട് 2.0 എന്നിവയെല്ലാം ജി57 പവറിൽ വരുന്നുണ്ട്. റെഗറ്റ, ഫ്‌ളൂയിഡിറ്റി, കോർസെയർ എന്നീ മൂന്ന് പാന്റോൺ ക്യൂറേറ്റഡ് ഡിസൈനിലും വീഗൻ ലെതർ ഫിനിഷുകളിലും മോട്ടോ ജി57 പവർ ലഭ്യമാണ്.
Source link



