NATIIONAL

അർജുൻ തെൻഡുൽക്കർ അന്നേ പറഞ്ഞതാണ്, പക്ഷേ കൊൽക്കത്ത കേട്ടില്ല; മുകുളിന്റെ ഇന്നിങ്സിനു പിന്നാലെ വൈറലായി വിഡിയോ


കൊൽക്കത്ത∙ പരാജയത്തിന്റെ പടുകുഴിയിലേക്കു വീണ ലക്നൗ സൂപ്പർ ജയന്റ്സിനെ തന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ വിജയത്തിന്റെ വാതിൽ കടത്തിയാണ് ഇരുപത്തിയൊന്നുകാരൻ മുകുൾ ചൗധരി (27 പന്തിൽ 54 നോട്ടൗട്ട്) ഐപിഎലിൽ തന്റെ വരവറിയിച്ചത്. ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തിൽ 3 വിക്കറ്റിനാണ് ലക്നൗ ടീം കൊൽക്കത്തയെ തോൽപിച്ചത്. സ്കോർ: കൊൽക്കത്ത 20 ഓവറിൽ 4ന് 181. ലക്നൗ 20 ഓവറിൽ 7ന് 182. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ ഒരു ഘട്ടത്തിൽ 16 ഓവറിൽ 7ന് 128 എന്ന സ്കോറിലായിരുന്നു. അവസാന 4 ഓവറിൽ ആവേശ് ഖാനൊപ്പം 54 റൺസ് ചേർത്ത മുകുൾ ടീമിനെ അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയർത്തി. എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ആവേശിന്റെ സംഭാവന ഒരു റൺ മാത്രം!മുകുൾ ചൗധരിയുടെ ഇന്നിങ്സ് ‘വൺടൈം വണ്ടർ’ ആയേക്കുമെന്ന് പലരും പറഞ്ഞേക്കുമെങ്കിലും മുകുളിന്റെ കഴിവിൽ ആത്മവിശ്വാസമുള്ള ഒരാൾ ലക്നൗ ടീമിൽ ക്യാപിലുണ്ട്. മറ്റാരുമല്ല അത്, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും ലക്നൗ താരവുമായി അർജുൻ തെൻഡുൽക്കർ. സിക്സർ പറത്താനുള്ള മുകുളിന്റെ കഴിവിനെക്കുറിച്ച് അർജുൻ തെൻഡുൽക്കർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്നതാണ് വസ്തുത. ശുഭാങ്കർ മിശ്രയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിനിടെയാണ് മുകുളിന്റെ 360-ഡിഗ്രി ഹിറ്റിങ് കഴിവിൽ താൻ എത്രമാത്രം അദ്തപ്പെട്ടുവെന്ന് അർജുൻ വിവരിച്ചത്.


Source link

Back to top button