LATEST

‘സഭയ്‌ക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ തിരിച്ചും നിലപാട് മാറ്റേണ്ടി വരും, പ്രതിസന്ധിയുണ്ടായപ്പോൾ കൂടെനിന്നതാരാണ്?’, വിമർശിച്ച് ഷോൺ ജോർജ്


പാലാ: കാത്തോലിക സഭയിലെ ഒരു വിഭാഗത്തിനും ദീപിക ദിനപത്രത്തിനുമെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പാലായിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ ഷോൺ ജോ‌ർജ്. കാത്തോലിക സഭയിലെ ഒരു വിഭാഗവും ദീപിക ദിനപത്രവും ബിജെപിയ്‌ക്ക് എതിരെ വിടുപണി ചെയ്യുകയാണെന്നാണ് ഷോൺ ആരോപിച്ചത്. സഭയ്‌ക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ തിരിച്ചും നിലപാട് മാറ്റേണ്ടിവരും. എഫ്‌സിആർഎയും മറ്റ് വിഷയങ്ങളും സഭയ്‌ക്ക് പ്രതിസന്ധിയുണ്ടായപ്പോൾ കൂടെനിന്നത് ആരാണെന്ന് ഷോൺ ചോദിച്ചു. കോൺഗ്രസ്, സിപിഎം നേതാക്കളെയും ജോസ്‌ കെ മാണിയെയും പി ജെ ജോസഫിനെയും അദ്ദേഹം വിമർശിച്ചു. ‘കഴിഞ്ഞ രണ്ട് വർഷത്തിനിടെ സഭയുടെ പ്രതിസന്ധികളിൽ കൂടെനിന്നതാരാണ്? ഷോൺ ജോർജാണ്. ബിജെപിയാണ്. അമിത്‌ ഷായാണ്. ഈ പറയുന്ന കെ സി വേണുഗോപാലുണ്ടായിരുന്നോ? ജോസ് കെ മാണിയുണ്ടായിരുന്നോ? സിപിഎം നേതൃത്വത്തിൽ ആരെങ്കിലും ഉണ്ടായിരുന്നോ? പി ജെ ജോസഫ് ഉണ്ടായിരുന്നോ? സഭയ്‌ക്ക് എന്ത് ഗുണം ഇവരെക്കൊണ്ട് കിട്ടി? എഫ്‌സിആർഎ ബില്ലടക്കം കേന്ദ്രം മാറ്റിവച്ചത് ഞങ്ങളുടെ ശ്രമഫലമാണ്.’ ഷോൺ ജോർജ് ചോദിച്ചു.


Source link

Back to top button