ജനവിധിയിൽ പങ്കാളിയായി പ്രമുഖർ

തിരുവനന്തപുരം : പ്രമുഖരുടെ സാന്നിദ്ധ്യംകൊണ്ട് തലസ്ഥാനത്തെ പോളിംഗ് ബൂത്തുകൾ ശ്രദ്ധാകേന്ദ്രങ്ങളായി.ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ജവഹർ നഗർ എൽ.പി.സ്കൂളിലെ ബൂത്തിലാണ് വോട്ടു ചെയ്തത്. മുൻകേന്ദ്രമന്ത്രി എ.കെ.ആന്റണിയും മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസനും ജഗതി യു.പി.എസിലും വോട്ടിട്ടു. മേയർ വി.വി.രാജേഷ് സെന്റ് ജോസഫ് സ്കൂൾ, ഡെപ്യൂട്ടി മേയർ ആശാനാഥ് പാപ്പനംകോട് വനിതാ പോളിടെക്നിക്കിലും വോട്ട് രേഖപ്പെടുത്തി.സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി സ്റ്റാച്ച്യുവിലെ ജില്ലാ വിദ്യാഭ്യാസ കാര്യാലയം, സി.പി.എം നേതാവ് എസ്.രാമചന്ദ്രൻപിള്ള സിറ്റി സ്കൂൾ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വട്ടിയൂർക്കാവ് സെന്റ് ജോസഫ് യു.പി.എസ്, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പട്ടം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, ശശി തരൂർ എം.പി കോട്ടൺഹിൽ എൽ.പി.എസ്, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ കുന്നുകുഴി യു.പി.എസ്, ചീഫ് ഇലക്ട്രറൽ ഓഫീസർ രത്തൻ.യു.ഖേൽക്കർ സാൽവേഷൻ ആർമി സ്കൂൾ, ജില്ലാ കളക്ടർ അനുകുമാരി കവടിയാർ ഗവ.എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് വോട്ട് ചെയ്തത്. സി.പി.എം നേതാക്കളായ തോമസ് ഐസക് കവടിയാർ സാൽവേഷൻ ആർമി സ്കൂൾ, എം.വിജയകുമാർ പാറ്റൂർ വാട്ടർ അതോറിട്ടി ഓഫീസ് എന്നിവിടങ്ങളിൽ വോട്ടുചെയ്തു.നേമത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടി ഈഞ്ചയ്ക്കൽ യു.പി.എസിലും എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ജവഹർ നഗർ എൽ.പി.എസിലും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്.ശബരിനാഥൻ ശാസ്തമംഗലം ആർ.കെ.ഡി എൻ.എസ്.എസ് സ്കൂളിലും വോട്ട് ചെയ്തു.
Source link


