LATEST
രാഹുലിന്റെ വീട്ടിലേക്ക് എസ്.എഫ്.ഐ മാർച്ച്

അടൂർ: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയാവശ്യപ്പെട്ട് അടൂർ മുണ്ടപ്പള്ളിയിലുള്ള വീട്ടിലേക്ക് എസ്.എഫ്.ഐ മാർച്ച് നടത്തി. ഇന്നലെ രാവിലെ വീടിന്റെ പ്രവേശന കവാടത്തിനു മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു. ജില്ലാ സെക്രട്ടറി അനന്ദു മധു നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ കെ.എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഭിജിത് പി.എസ്. അദ്ധ്യക്ഷത വഹിച്ചു. പ്രണവ് ജയകുമാർ ,ദീപു ബാലൻ,ശരൺ കെ ശശി ,അനന്ദു എസ് പിള്ള ,ഷാരീഫ് സലീം എന്നിവർ സംസാരിച്ചു
Source link



